അയാളെ പരിശീലകനാക്കിയത് വലിയ അബദ്ധം, ബ്രണ്ടനെ ഇംഗ്ലീഷ് പരിശീലകനാക്കിയതിന് എതിരെ മുൻ താരം

ബ്രണ്ടൻ മക്കല്ലത്തെ ടെസ്റ്റ് ടീമിന്റെ പരിശീലകനായി നിയമിച്ച നീക്കം ഒരു അബദ്ധം ആയിപോയി എന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ . ഗാരി കിർസ്റ്റനെ അവഗണിച്ച് ബ്രണ്ടൻ മക്കല്ലത്തെ തിരഞ്ഞെടുത്തത് വലിയ അബദ്ധം പിടിച്ച നീക്കമാണെന്ന് വോൺ പറയുന്നു.

ക്രിസ് സിൽവർവുഡ് ഒഴിഞ്ഞ റോളിലാണ്’ വ്യാഴാഴ്ച ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) മക്കല്ലത്തെ നിയമിച്ചത് . ഇംഗ്ലണ്ടിലേക്ക് മാരൻ നേരത്തെ താത്പര്യവുമുണ്ടായിരുന്ന ബ്രണ്ടൻ കരാറിൽ ഒപ്പുവെക്കുക ആയിരുന്നു.നാല് വർഷത്തേക്കാണ് താരത്തിന് കരാർ നൽകിയിരിക്കുന്നത്. ജൂൺ 2 ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയോടെ തന്റെ പ്രവർത്തനം ആരംഭിക്കും.

“ഗാരി കിർസ്റ്റനെപ്പോലെയുള്ള ഒരാളെ ഇംഗ്ലീഷ് ക്രിക്കറ്റ് തുടർച്ചയായി രണ്ടാം തവണ അവഗണിച്ചാൽ അത് അവിശ്വസനീയമാംവിധം വിചിത്രമായി ഞാൻ കാണുന്നു. ഗാരി മുമ്പ് തെളിയിച്ചിട്ടുള്ള ആളാണ്, അയാളെ ഒഴിവാക്കിയത് എന്തിനാണ്. ബ്രണ്ടൻ എന്ന പരിശീലകന്റെ വരവ് ആഘോഷിക്കുന്നുണ്ട് ഇംഗ്ലണ്ട് , അത് വലിയ റിസ്കാണ്.

ബ്രണ്ടൻ വൈറ്റ് ബോൾ പരിശീലകൻ  ആയിട്ടായിരുന്നു കൂടുതൽ നല്ലത്. ഹാർഡ് ബോളുകൾ കളിയ്ക്കാൻ ഇംഗ്ലണ്ട് താരങ്ങളെ പഠിപ്പിക്കണം. “പല ഇംഗ്ലണ്ട് താരങ്ങൾക്കും ടെസ്റ്റ് കളിക്കാൻ പോലും ഇപ്പോൾ ഇഷ്ടമില്ല. ഇപ്പോഴത്തെ ടീമിനെ ഈ മോശം അവസ്ഥയിൽ നിന്ന് കരകയറ്റുക ബുദ്ധിമുട്ടുള്ള കരയാം തന്നെയാണ്.”

ഐ.പി.എലിൽ കൊൽക്കത്തയുടെ പരിശീലകനായിരിക്കുന്ന മുൻ താരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. പുറത്താകലിന്റെ വക്കത്താണ് കൊൽക്കത്ത.