'കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കേണ്ടത് അവനാണ്'; സൂപ്പര്‍ താരത്തിലേക്ക് വിരല്‍ ചൂണ്ടി മൈക്കല്‍ ക്ലാര്‍ക്ക്

വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങളില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യനെന്ന് മുന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക്. അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റിനു ശേഷം കോഹ്‌ലി ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ നാട്ടിലേക്ക് മടങ്ങും. തുടര്‍ന്ന് ആര് ഇന്ത്യയെ നയിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

“കോഹ്‌ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ ഞാനായിരുന്നു ഒരുപക്ഷേ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുകയെങ്കില്‍ ഉറപ്പായും രോഹിത് ശര്‍മയെ ടീമിലെടുക്കും. അത് 100 ശതമാനം ഉറപ്പാണ്. കാരണം കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കേണ്ടത് രോഹിത്താണ്.”

Clarke makes return with eyes on T20 - ARYSports.tv

“അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും നേതൃത്വമികവും മികച്ചതാണ്. ഐ.പി.എല്ലില്‍ അദ്ദേഹമത് തെളിയിച്ചതുമാണ്. എങ്ങനെ നയിക്കണമെന്ന് രോഹിത്തിനറിയാം. കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയെ എല്ലാ ഫോര്‍മാറ്റിലും നയിക്കേണ്ടത് രോഹിത്താണെന്നാണ് എന്റെ അഭിപ്രായം.”

Indian Cricketers Who Have Scored Centuries In Both Innings Of A Test Match

Read more

“കോഹ്‌ലിയുടെ അഭാവം നികത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ടു തന്നെ അദ്ദേഹമില്ലാത്തത് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ സാരമായി ബാധിക്കും. ഓസീസിനെതിരായ നിശ്ചിത ഓവര്‍ പരമ്പരകള്‍ ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. എങ്കില്‍ മാത്രമേ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ഈ താളം നിലനിര്‍ത്താന്‍ കഴിയൂ” ക്ലാര്‍ക്ക് പറഞ്ഞു.