അഞ്ച് സൂപ്പര്‍ താരങ്ങളെ പുറത്താക്കും, നിര്‍ണായക നീക്കവുമായി ചെന്നൈ

ഐപിഎല്‍ പുതിയ സീസണിന് ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ട് താരങ്ങളെ ഒഴിവാക്കുന്നു. അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, മുരളി വിജയ്, കരണ്‍ ശര്‍മ്മ, ഷര്‍ദുല്‍ താക്കൂര്‍ എന്നീ താരങ്ങളെയാകും താരലേലത്തിന് മുമ്പ് ചെന്നൈ, ടീമില്‍ നിന്ന് ഒഴിവാക്കുക.

ഈ താരങ്ങളെ ഒഴിവാക്കുന്നത് വഴി വലിയ തുക ലേലത്തിന് മുന്നോടിയായി തങ്ങളുടെ പക്കലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കഴിയും. 5 കോടി രൂപ മുടക്കി യായിരുന്നു നേരത്തെ അവര്‍ കരണ്‍ ശര്‍മ്മയെ ടീമിലെത്തിച്ചത്. കേദാര്‍ ജാദവിനെ അവര്‍ സ്വന്തമാക്കിയത് 7.8 കോടി രൂപയ്ക്കായിരുന്നെങ്കില്‍ ഷര്‍ദുല്‍ താക്കൂറിന്റെ വിലയാകട്ടെ 2 കോടി ഇന്ത്യന്‍ രൂപയായിരുന്നു.

നവംബര്‍ പതിനാലാണ് ലേലത്തിന് മുന്നോടിയായി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ അവരുടെ അന്തിമ ടീം പട്ടിക ബിസിസിഐയ്ക്ക് നല്‍കേണ്ട അവസാന തിയതി. ഇതോടെയാണ് അഞ്ച് താരങ്ങളെ പുറത്താക്കാന്‍ ചെന്നൈ തീരുമാനിച്ചത്.

നിലവില്‍ ഐപിഎല്ലിലെ റണ്ണേഴ്‌സ് അപ്പാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നിലവില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ഏക ടീമും ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്.