ചെന്നൈ ധോണിയെ ടീമിലെടുക്കാന്‍ പോലും ആഗ്രഹിച്ചിരുന്നില്ല

ചെന്നൈ: ഐപിഎല്ലില്‍ ഏറ്റവും മികച്ച നായകനാരെന്ന ചോദ്യത്തിന് നിരവധി പേരെങ്കിലും ഉത്തരം നല്‍കുക ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേരായിരിക്കും. ധോണി നയിച്ച ചെന്നൈ ടീം രണ്ട് തവണ കിരീടം നേടിയെന്ന് മാത്രമല്ല നിരവധി തവണ ടീമിനെ സെമിയിലെത്തിക്കുകയും ചെയ്തു. അതിനാല്‍ തന്നെ ധോണിയില്ലാത്ത ചെന്നൈ ടീമിനെ കുറിച്ച് നിലവില്‍ ആരാധകര്‍ക്ക് ആലോചിക്കാനെ വയ്യ.

എന്നാല്‍ 2008ല്‍ തുടങ്ങിയ ഐപിഎല്ലിന്റെ ആദ്യ സീസണല്‍ ചെന്നൈ ടീം ധോണിയെ ടീമിലെടുക്കണമെന്നേ ചിന്തിച്ചിട്ടില്ലായിരുന്നുവത്രെ. ചന്നൈ സൂപ്പര്‍ കിങ്സിന്റെ സഹ ഉടമയും മുന്‍ ക്രിക്കറ്റ് ഓപറേഷന്‍ ഡയറക്ടറും മുഖ്യ സെലക്ടറുമായ വി.ബി ചന്ദ്രശേഖര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ധോണിയ്ക്ക് പകരം വീരേന്ദ്ര സെവാഗിനെ ആയിരുന്നത്രെ ബി.സി.സി.ഐയുടെ മുന്‍ പ്രസിഡന്റും ചെന്നെ സൂപ്പര്‍ കിങ്സിന്റെ സഹ ഉടമയുമായിരുന്ന എന്‍.ശ്രീനിവാസന താല്‍പര്യം. പ്രമുഖ സ്‌പോട്‌സ് ചാനലായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ “ദ സൂപ്പര്‍ കിങ്സ്” എന്ന ഷോയിലായിരുന്നു ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തല്‍.

Read more

സെവാഗിന് വേണ്ടി ശ്രീനിവാസന്‍ വാശി പിടിച്ചതായും ചെറിയ തുക കൊണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കെട്ടിപ്പടുക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് തുറന്നടിച്ചാതായും ചന്ദ്രശേഖരന്‍ പറയുന്നു. എന്നാല്‍ ഒടുവില്‍ 1.4 മില്യണ്‍ ഡോളറിന് ധോണിയെ ടീമിലെത്തിക്കാന്‍ ശ്രീനിവാസന്‍ സമ്മതിക്കുകയായിരുന്നു.