ചെന്നൈ- മുംബൈ പോരാട്ടം ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോലെ ആവേശഭരിതം; വെളിപ്പെടുത്തലുമായി സൂപ്പർ താരം

ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസും (എംഐ) ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) തമ്മിലുള്ള പോരാട്ടം അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് തുല്യമാണെന്ന് വെളിപ്പെടുത്തലുമായി ഹർഭജൻ സിംഗ്. രണ്ട് ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമായതിനാൽ ആരാധകരുടെ മനസിലെ വീര്യം തനിക്ക് അറിയാമെന്നും ഹർഭജൻ പറഞ്ഞു.

“ശത്രുതയുടെയും പോരാട്ടത്തിന്റെയും കാര്യത്തിൽ ഈ മത്സരം ഇന്ത്യയും പാക്കിസ്ഥാനും പോലെയായിരുന്നു. കളിക്കാർക്കും ആരാധകരുടെ കാര്യത്തിലും ഇതൊരു വലിയ മത്സരമായിരുന്നു. ആർക്കും ആർക്കും തോൽക്കാൻ ഇഷ്ടമില്ലാത്ത പോരാട്ടമായിരുന്നു. ”

“ഈ സീസണിൽ ഇത് (മത്സരം) എത്രത്തോളം പ്രസക്തമാണ്, എനിക്ക് ഉറപ്പില്ല, കാരണം ടീമുകളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ഫ്രാഞ്ചൈസികൾ ഇപ്പോൾ താഴെ രണ്ട് സ്ഥാനത്താണ്. ഒരു ചാമ്പ്യൻ ബൗളർ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ടൂർണമെന്റ് ജയിക്കാൻ കഴിയില്ല, നിങ്ങൾക്ക് ചില ഗെയിമുകൾ ജയിക്കാം.

പക്ഷേ, ബൗളിംഗ് എല്ലാ വശത്തുനിന്നും ശക്തമല്ലെങ്കിൽ, ജയിക്കുക പ്രയാസമാണ്. മറുവശത്ത് ലസിത് മലിംഗയോ ട്രെന്റ് ബോൾട്ടോ ഇല്ലാത്തതിനാൽ ജസ്പ്രീത് ബുംറയും സമ്മർദ്ദത്തിലാണ്. അതിനാൽ ബുംറ കൂടുതൽ കഠിനമായി ശ്രമിക്കുന്നു, അവൻ മാത്രം പരിശ്രമിച്ചിട്ട് കാര്യമില്ലലോ.”

Read more

ഐപിഎല്ലിലെ ‘എൽ ക്ലാസിക്കോ’ എന്ന പേരിലാണു മുംബൈ ഇന്ത്യൻസ്– ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടം അറിയപ്പെടുന്നത്. ഏറ്റവും അധികം ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുള്ള ചാംപ്യൻ ടീമുകളാണല്ലോ ചെന്നൈയും മുംബൈയും. എന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ വലിയ ആവേശം ആരാധകർ പ്രതീക്ഷിക്കുന്നില്ല.