പൊള്ളാർഡ് മുംബൈ വിട്ടതിന് ചെന്നൈക്ക് ട്രോൾ, വൃദ്ധസദനത്തിൽ സീറ്റ് ഒഴിവുണ്ടല്ലോ എന്നും ട്രോളിൽ പരാമർശം

വെസ്റ്റ് ഇൻഡീസ് പവർ ഹിറ്റർ പൊള്ളാർഡിനെ ഐ.പി.എൽ ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യൻസ് പുറത്താക്കിയിരുന്നു. പ്രായവും നിലവിലെ ഫോമും ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ അത്ര സജീവം അല്ലാത്തതുമാണ് താരത്തെ ഒഴിവാക്കാൻ മുംബൈയെ പ്രേരിപ്പിച്ചത്. എന്തിരുന്നാലും പൊള്ളാർഡിനെ മുംബൈ ഒഴിവാക്കിയതിന് ട്രോൾ കിട്ടുന്നത് മുഖ്യ ശത്രുക്കളായ ചെന്നൈ സൂപ്പർ കിങ്‌സിനാണ്.

അഞ്ച് കിരീടങ്ങളുമായി ഏറ്റവും വിജയകരമായ ഐപിഎൽ ടീമായ മുംബൈ മൊത്തം 10 കളിക്കാരെ നിലനിർത്തുകയും 5 കളിക്കാരെ പുറത്തിറക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച മുംബൈ ടീം ഈ വര്ഷം കിരീടം മാത്രം സ്വപ്നം കണ്ടാണ് ഇറങ്ങുന്നതെന്ന് നിസംശയം പറയാം.

സാധാരണ പ്രായമായ താരങ്ങളെ എല്ലാ ടീമുകളും ഒഴിവാക്കാൻ ഇഷ്ടപെടുമ്പോൾ അങ്ങനെ ഉള്ളവരെ വാങ്ങിക്കാൻ ഇഷ്ടപെടുന്ന ടീമാണ് ചെന്നൈ. അതിനാൽ തന്നെയാണ് മുപ്പത്തിയഞ്ച് വയസുകഴിഞ്ഞ താരത്തിന് വേണ്ടി ടീം ശ്രമിക്കും എന്ന് ട്രോളുകൾ പറഞ്ഞത്.

ചെന്നൈ – മുംബൈ പോര് ഏവർക്കും സുപരിചിതം ആണെങ്കിലും ശത്രു പക്ഷത്തെ വലിയ പോരാളി ഇത്തരത്തിൽ ചെന്നൈയിൽ എത്തിയാൽ അത് വലിയ രീതിയിൽ വാർത്ത ആയിരിക്കും. കുറെ വര്ഷം മുംബൈയിൽ കളിച്ച ശേഷം റെയ്‌ഡു, ഹർഭജൻ തുടങ്ങിയവർ ചെന്നൈയിൽ എത്തിയതിനേക്കാൾ വലിയ സംഭവം തന്നെ ആയിരിക്കും പൊള്ളാർഡ് വന്നാൽ.

അത്തരത്തിൽ സംഭവിക്കാനുള്ള സാധ്യത കുറവാണെങ്കിലും അങ്ങനെ ഒന്ന് സംഭവിച്ചാൽ അത് പൊളിക്കുമെന്ന് ആരാധകർ പറയുന്നു.