കോഹ്ലിയേക്കള്‍ നല്ല ബാറ്റ്‌സ്മാന്‍ ഓസീസ് ബൗളര്‍ സ്റ്റാര്‍ക്കെന്ന് ചാനല്‍ 7 ന്റെ പരിഹാസം; ചുട്ടമറുപടി നല്‍കി വാസീം ജാഫര്‍

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്് പോലും കോഹ്ലിയേക്കാള്‍ കേമനെന്ന ഓസ്‌ട്രേലിയന്‍ ചാനലിന്റെ പരിഹാസത്തിന് ഉരുളയ്ക്ക്് ഉപ്പേരി മറുപടിയുമായി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീംജാഫര്‍. ചാനല്‍ 7 ന്റെ ട്വീറ്റിനായിരുന്നു ഇന്ത്യന്‍ മുന്‍ താരത്തിന്റെ മറുപടി ട്വീറ്റ്.

സ്റ്റാര്‍ക്കും വിരാട് കോഹ്ലിയും ബാറ്റു ചെയ്യുന്ന ചിത്രം നല്‍കിക്കൊണ്ട് ഓസീസിന്റെ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് വിരാട് കോലിയേക്കാള്‍ ബാറ്റിങ് ശരാരിയുണ്ടെന്നായിരുന്നു ചാനലിന്റെ പരിഹാസം. ഇതിന് മറുപടിയായി വസീം ജാഫര്‍ നല്‍കിയത് ഇന്ത്യന്‍ പേസ് ബൗളര്‍ നവദീപ് സായ്‌നിയെയും ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍  സ്മിത്തിനെയും താരതമ്യപ്പെടുത്തിയാണ്.

ഏകദിന ബാറ്റിംഗ് ശരാശരിയില്‍ സ്റ്റീവ് സ്മിത്തിനേക്കാള്‍ ശരാശരി സയ്‌നിയ്ക്ക് ഉണ്ടെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി. സ്മിത്തിന്റെ ശരാശരി 43.34 ആണ്. നവദീപിന്റേത 53.50 വും. നേരത്തേ സ്റ്റാര്‍ക്കിന്റെ ശരാശരി 38.63 ആണ്. അടുത്ത കാലത്ത് ഫോം നഷ്ടമായ കോഹ്ലിയുടേത് 37.17 ഴും.

അടുത്തിടെ മോശം ഫോമിന്റെ പേരില്‍ ഇന്ത്യന്‍ നായകന്‍ കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്. 2019 നവംബറിലാണ് ഇന്ത്യന്‍ നായകന്‍ അവസാനമായി സെഞ്ച്വറി നേടിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കോഹ്ലിയുടെ ടെസ്റ്റ് ബാറ്റിംഗ് ശരാശരി 26 ആണ്.  എന്തായാലും ഇന്ത്യയുടെ മൂന്‍ താരത്തില്‍ നിന്നും ചുട്ട മറുപടി കിട്ടുകയും ചെയ്തു