ലങ്കന്‍ ടീമിന്റെ ബോളിംഗ് കോച്ചായി നിയമനം, മൂന്നാം ദിവസം രാജി; ഞെട്ടിച്ച് ചാമിന്ദ വാസ്

Advertisement

ശ്രീലങ്കന്‍ ബോളിംഗ് പരിശീലക സ്ഥാനം രാജിവെച്ച് ലങ്കന്‍ മുന്‍ താരം ചാമിന്ദ വാസ്. സ്ഥാനം ഏറ്റെടുത്ത് മൂന്നു ദിവസം മാത്രം പിന്നിടുമ്പോഴാണ് ചാമിന്ദ വാസിന്റെ രാജി എന്നതാണ് ശ്രദ്ധേയം. ശമ്പളവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചാമിന്ദ വാസിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘അദ്ദേഹത്തിന്റെ നിബന്ധനകള്‍ ഞങ്ങള്‍ക്ക് അംഗീകരിക്കാനായില്ല. ലോകമെമ്പാടും ഇപ്പോള്‍ സാമ്പത്തിക പ്രശ്നം അഭിമുഖീകരിക്കുകയാണ്, ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഇടപെടേണ്ട രീതിയിലല്ല വാസ് പെരുമാറിയത്’ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.

Sri Lanka have named Chaminda Vaas the team's fast bowling coach for tour of West Indies

മുന്‍ കോച്ച് ഡേവിഡ് സാക്കറിന് നല്‍കിയിരുന്ന പ്രതിഫലം തനിക്കും നല്‍കണം എന്നതായിരുന്നു വാസിന്റെ ആവശ്യം. ‘ഞാന്‍ ഒരു ന്യായമായ ആവശ്യം മുന്‍പോട്ട് വെച്ചു, ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അത് തള്ളി. അത്രമാത്രമേ ഇപ്പോള്‍ പറയാനാകു’ എന്നാണ് വാസ് ട്വിറ്ററില്‍ കുറിച്ചത്.

Vaas resigns, Kumara tests positive for COVID-19 | Loop News

ടീമിന്റെ ബോളിംഗ് കോച്ച് സ്ഥാനത്ത് നിന്ന് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഡേവിഡ് സാക്കര്‍ പിന്മാറിയതോടെയാണ് ചാമിന്ദ വാസ് വന്നത്. വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ശ്രീലങ്കന്‍ ടീം യാത്ര തിരിക്കുന്നതിന് തൊട്ടുമുന്‍പാണ് വാസിന്റെ രാജി പ്രഖ്യാപനം എത്തിയത്.