ടീമിലെ അവന്റെ അസാന്നിദ്ധ്യം ഞെട്ടിക്കുന്നത്; അതൃപ്തി അറിയിച്ച് ആകാശ് ചോപ്ര

ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ഞെട്ടലുണ്ടാക്കിയത് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെ അഭാവമായിരുന്നു. സമീപകാലത്തെ മോശം പ്രകടനമാണ് ചഹലിന് തിരിച്ചടിയായത്. ഇപ്പോഴിതാ ചഹലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഞെട്ടിക്കുന്ന തീരുമാനമാണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര.

‘ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇന്ത്യയുടെ നമ്പര്‍ വണ്‍ ടി20 സ്പിന്നറെന്ന നിലയില്‍ ചഹല്‍ ഇന്ത്യന്‍ നിരയില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു. ലോകത്തിലെ നിലവിലെ മികച്ച ലെഗ് സ്പിന്നര്‍മാരില്‍ റാഷിദ് ഖാന്‍ കഴിഞ്ഞുള്ളത് ചഹലാണെന്ന് പറയാം. അഞ്ച് സ്പിന്നര്‍മാരെ ഇന്ത്യ പരിഗണിച്ചപ്പോള്‍ ചഹലിന് ടീമില്‍ ഇടമില്ല. അത് അത്ഭുതപ്പെടുത്തുകയല്ല ഞെട്ടിപ്പിക്കുകയാണ് ചെയ്തത്. അഞ്ച് സ്പിന്നര്‍മാര്‍ ടീമിലെന്നത് ആഡംബരമാണ്. ഒരു ടൂര്‍ണമെന്റില്‍ ഇത്രയധികം സ്പിന്നര്‍മാരുടെ ആവശ്യമില്ല’ ആകാശ് ചോപ്ര പറഞ്ഞു.

T20 World Cup: Shikhar Dhawan, Yuzvendra Chahal among big names missing from India's 15-man squad - Sports News

Read more

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. യു.എ.ഇയിലെ പിച്ചുകള്‍ സ്പിന്നര്‍മാര്‍ക്ക് നല്‍കുന്ന മുന്‍തൂക്കം കണക്കിലെടുത്താണ് അധിക സ്പിന്നര്‍മാരെ ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്.