കോഹ്ലിയെ പുറത്താക്കണം, ക്രിക്കറ്റ് ലോകത്ത് മുറവിളി ഉയരുന്നു

ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ദയനീയ തോല്‍വിയ്ക്ക് പിന്നാലെ കോഹ്ലിയെ നായക സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ഒരു വിഭാഗം ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് കോഹ്ലിയ്‌ക്കെതിരെ ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

ഏകദിന പരമ്പരയ്ക്ക് പിന്നാലെ ആദ്യ ടെസ്റ്റിലെ 10 വിക്കറ്റ് തോല്‍വിയാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. മികച്ച ടൂറിങ് ടീം എന്ന് ഇനി ഇന്ത്യ അവകാശപ്പെടരുതെന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നമ്മള്‍ തോറ്റു. ഓസ്ട്രേലിയുടെ ബി ടീമിനെതിരെ അവിടെ ജയിച്ചു. ഇപ്പോള്‍ ന്യൂസിലാന്‍ഡിലും തോറ്റിരിക്കുന്നു, ആരാധകര്‍ പറയുന്നു. ഇത് കോഹ്ലി രാജി വെക്കേണ്ട സമയമായെന്ന് ആരാധകര്‍ തുറന്നടിയ്ക്കുന്നു.

ഇന്ത്യന്‍ പര്യടനത്തില്‍ ദക്ഷിണാഫ്രിക്കയുടെ തോല്‍വിക്ക് ടോസ് കാരണമായതായി പറഞ്ഞ ഡുപ്ലസിസിനെതിരെ പൊങ്കാലയിട്ട ഇന്ത്യന്‍ ആരാധകരുടെ നായകന്‍ തന്നെ ഇപ്പോള്‍ ടോസിനെ കുറ്റം പറയുന്നു എന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. 1970കളിലെ വിന്‍ഡിസ് ടീമിനോട് ഇന്ത്യന്‍ ടീമിനെ താരതമ്യപ്പെടുത്തിയ രവി ശാസ്ത്രിയുടെ വാക്കുകളേയും ആരാധകര്‍ വിമര്‍ശിക്കുന്നു.

മത്സരത്തില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാനായി എന്നത് മാത്രമാണ് ഇന്ത്യയുടെ ആകെ നേട്ടം. ആദ്യ ഇന്നിംഗ്‌സില്‍ 165 റണ്‍സിന് പുറത്തായ ഇന്ത്യയ്ക്ക് മറുപടിയായി ന്യൂസിലന്‍ഡ് 348 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 191 റണ്‍സിന് പുറത്തായതോടെ ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം വെറും ഒന്‍പത് റണ്‍സായി ചുരുങ്ങി. വിക്കറ്റൊന്നും നഷ്ടപ്പെടാതെ കിവീസ് വിജയറണ്‍ അനായാസം മറികടക്കുകയായിരുന്നു.

https://twitter.com/Lost_Poet_/status/1231747417839722496?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1231747417839722496&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fkaayikam-sports%2F2020%2Ffeb%2F24%2F%25E0%25B4%2595%25E0%25B5%258B%25E0%25B4%25B9%25E0%25B5%258Dzwnj%25E0%25B4%25B2%25E0%25B4%25BF-%25E0%25B4%25B0%25E0%25B4%25BE%25E0%25B4%259C%25E0%25B4%25BF%25E0%25B4%25B5%25E0%25B5%2586%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%25A3%25E0%25B4%2582-10-%25E0%25B4%25B5%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D-%25E0%25B4%25A4%25E0%25B5%258B%25E0%25B4%25B2%25E0%25B5%258Dzwj%25E0%25B4%25B5%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%258D-%25E0%25B4%25AA%25E0%25B4%25BF%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A8%25E0%25B4%25BE%25E0%25B4%25B2%25E0%25B5%2586-%25E0%25B4%2586%25E0%25B4%25B0%25E0%25B4%25BE%25E0%25B4%25A7%25E0%25B4%2595%25E0%25B4%25B0%25E0%25B5%258Dzwj-79459.html