ആറ് പന്തിലും സിക്‌സ്, യുവിയ്ക്കിതാ അമ്പരപ്പിക്കുന്ന പിന്‍ഗാമി

ടി20 ലോക കപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഒരോവറില്‍ മുഴുവന്‍ സിക്‌സ് നേടിയ യുവരാജിന്റെ ചരിത്രനേട്ടം കഴിഞ്ഞ ദിവസം വീണ്ടും ആവര്‍ത്തിച്ചു. ന്യൂസിലന്‍ഡിലെ സൂപ്പര്‍ സ്മാഷ് ടി20 ലീഗില്‍ കിവീസ് താരം ലിയോ കാര്‍ട്ടറാണ് ആറ് പന്തില്‍ ആറ് സിക്‌സുകള്‍ നേടി ഞെട്ടിച്ചത്.

കാന്റന്‍ ബറി കിംഗ്‌സും നോര്‍ത്തേണ്‍ നൈറ്റ്‌സും തമ്മിലുള്ള മത്സരത്തില്‍ കിംഗ്‌സിനു വേണ്ടിയായിരുന്നു കാര്‍ട്ടറുടെ വെടിക്കെട്ട്. നൈറ്റിന്റെ ഇടംകൈയന്‍ സ്പിന്നറായ ആന്റോണ്‍ ഡിവിച്ചാണ് കാര്‍ട്ടറുടെ ബാറ്റിന്റെ ചൂടറിഞ്ഞത്.

മത്സരത്തിലെ പതിനാറാം ഓവറിലായിരുന്നു കാര്‍ട്ടറിന്റെ വെടിക്കെട്ട്. 30 പന്തില്‍ അറുപത്തിയാറ് റണ്‍സ് വേണ്ട സമയത്താണ് കാര്‍ട്ടര്‍ അവിശ്വസനീയ പ്രകടനം കാഴ്ച്ചവെച്ചത്. ഇതോടെ 220 റണ്‍സ് വിജയലക്ഷ്യം കിംഗ്‌സ് അനായാസം മറികടന്നു. 29 പന്തില്‍ 70 റണ്‍സാണ് കാര്‍ട്ടര്‍ നേടിയത്. ആ കാഴ്ച്ചകാണാം