ഞങ്ങളെ വിളിക്കുക പാകിസ്ഥാൻ, 3-0 ഞങ്ങൾ തോറ്റു തരാം; പാകിസ്ഥാനെ ട്രോളി ഐസ്‌ലാൻഡ് ക്രിക്കറ്റ്

ഇംഗ്ലണ്ടിനെതിരെ 3-0ന് തോൽവിയേറ്റ് വാങ്ങിയതോടെ ക്രിക്കറ്റ് ലോകം ട്രോളി കൊല്ലുകയാണ് പാക്കിസ്ഥാനെ. ഇപ്പോഴിതാ ഐസ്‌ലാൻഡ് ക്രിക്കറ്റ് പാകിസ്താനെ ട്രോളി രംഗത്ത് എത്തി. ഇംഗ്ലണ്ടിനെതിരെ വലിയ പോരാട്ടം ഒന്നും കാഴ്ചവെക്കാതെ കീഴടങ്ങിയതോടെയാണ് ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഐസ്‌ലാൻഡ് വരെ പാകിസ്താനെ ട്രോളി രംഗത്ത് എത്തിയത്.

പാകിസ്താനിലേക്ക് വന്ന് 3-0ന് തോറ്റുതരാൻ തങ്ങൾക്ക് സന്തോഷമാണെന്നും ഓവറിൽ 7 അല്ല, 0.7 റൺസ് വച്ച് മാത്രമേ തങ്ങൾ സ്കോർ ചെയ്യൂ എന്നും ഐസ്‌ലൻഡ് ക്രിക്കറ്റിൻ്റെ ട്വീറ്റിൽ പറയുന്നു.

Read more

തങ്ങൾക്ക് തിരിച്ചുവരാനുള്ള കരുത്തില്ലായിരുന്നു എന്നും ദുർബലരെ പോലെ ആയിരുന്നു എന്നും ബാബർ അസം പറഞ്ഞിരുന്നു.