'പെയ്‌നിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും, ഈ ടെസ്റ്റ് പരമ്പര അവസാനത്തേത്'; പ്രവചനവുമായി കൈഫ്

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയോടെ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്നിന്റെ നായകസ്ഥാനം നഷ്ടപ്പെടുമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. പെയ്‌നിന്റെ അവസാനത്തെ ടെസ്റ്റ് പരമ്പരയായിരിക്കും ഇതെന്നും അതിനു ശേഷം പെയ്ന്‍ ടീമില്‍ നിന്നു തന്നെ പുറത്താകുമെന്നും കൈഫ് പറഞ്ഞു.

“ഈ ടെസ്റ്റ് പരമ്പര പെയ്നിന്റെ അവസാനത്തേത് ആയിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. പരമ്പര കഴിഞ്ഞാല്‍ അദ്ദേഹം ടീമിനു പുറത്താവും. കാരണം പെയ്നിന് ബാറ്റിംഗില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. അന്നു സ്മിത്ത്, വാര്‍ണര്‍ എന്നിവര്‍ വിലക്ക് നേരിട്ടത് കൊണ്ടു മാത്രമാണ് പെയ്നിന് ക്യാപ്റ്റന്‍സി ലഭിച്ചത്.”

IPL 2019: Mohammad Kaif against this "unfair practice" in the ongoing IPL  season

“ഇത്തവണയും ഇന്ത്യന്‍ താരങ്ങളുമായി കൊമ്പു കോര്‍ക്കാന്‍ പെയ്‌നിനെ പ്രതീക്ഷിക്കാം. ഐ.പി.എല്ലില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യന്‍ താരങ്ങളുമായി വാഗ്വാദത്തിനു വരാന്‍ സാധ്യതയില്ല. പക്ഷെ പെയ്ന്‍ ഐ.പി.എല്ലിന്റെ ഭാഗമല്ല. ഇന്ത്യയിലേക്കു ഇനി ഐ.പി.എല്‍ കളിക്കാന്‍ താന്‍ വരില്ലെന്നു അദ്ദേഹത്തിനു നന്നായറിയാം. അതുകൊണ്ടു തന്നെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളുമായി ഏറ്റുമുട്ടാന്‍ പെയ്ന്‍ മടിക്കില്ല” കൈഫ് പറഞ്ഞു.

Cricket Australia vs India 2020: Virat Kohli changes pink ball tune after Tim  Paine jab | Fox Sports

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്ബേണിലും നടക്കും.