കണ്ട് കൊതിതീരുന്നതിന് മുമ്പ് ബുംറക്ക് നഷ്ടം, തിരിച്ചുപിടിക്കൽ ഇനി എന്ന്

അടുത്തിടെ സമാപിച്ച ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമാണ് ബുംറ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. മികച്ച ബൗളിംഗ് സ്പെൽ ഉൾപ്പടെ താരം നല്ല ഫോമിലായിരുന്ന സീരീസിൽ അർഹിച്ച പുരസ്ക്കാരം ആയിരുന്നു റാങ്കിങ്ങിൽ ഒന്നാം സ്ഥാനം.

എന്നാൽ കണ്ട് കൊതി തീരുന്നതിന് മുമ്പ് ബോൾട്ട് ബുമ്രയുടെ കൈയിൽ നിന്ന് സ്ഥാന തിരിച്ചുപിടിച്ചു. ബോൾട്ടിന് ഇപ്പോൾ 704 പോയിന്റും ബുമ്രക്ക് 703 പോയിന്റുമാണ് ഉള്ളത്. നഷ്ടപെട്ട സ്ഥാനം തിരിച്ചുപിടിക്കാൻ ബുമ്രക്ക് ഇനി അൽപ്പം ബുദ്ധിമുട്ടായിരിക്കും. ഇന്ത്യ ഈ കാലത്ത് അധികം ഏകദിന മത്സരങ്ങൾ കളിക്കാത്തത് തന്നെ കാരണം.

വരാനിരിക്കുന്ന കരീബിയൻ രാജ്യത്ത് നടക്കുന്ന ഏകദിന പരമ്പരയിലും ബും ബും കളിക്കുന്നില്ല. കളിച്ചിരുന്നു എങ്കിൽ തിരിച്ചുപിടിക്കാൻ താരത്തിന് അതൊരു സുവർണ അവസരം ആകുമായിരുന്നു. എന്തായലും ലോകോത്തര ബൗളറുമാരായ ബോൾട്ട്, അഫ്രീദി, എന്നിവരടങ്ങുന്ന ലിറ്റിൽ രണ്ടാം സ്ഥാനം മികച്ചത് തന്നെയാണ്.