'ഡെത്ത് ഓവറില്‍ അവനാണ് ലോകത്തിലെ ഏറ്റവും മികച്ചവന്‍'; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ബോള്‍ട്ട്

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി മുംബൈ ഇന്ത്യന്‍സില്‍ സഹതാരമായ ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട്. ബുംറയാണ് ഡെത്ത് ഓവറില്‍ ലോകത്തിലെ ഏറ്റവും മികച്ച ബോളറെന്നും ടീമില്‍ തന്റെ ജോലി ഭാരം ബുംറ കുറയ്ക്കുന്നുണ്ടെന്നും ബോള്‍ട്ട് പറഞ്ഞു.

“ബുംറയെപ്പോലൊരു ബോളര്‍ക്കൊപ്പമുള്ള പ്രകടനം കാണുമ്പോള്‍ മഹത്തരമായാണ് തോന്നുന്നത്. എല്ലാ സ്പെല്ലിലും ബോളിംഗില്‍ അവന്‍ മികവ് കാട്ടുന്നു. ഡെത്ത് ഓവറില്‍ അവനാണ് ലോകത്തിലെ ഏറ്റവും മികച്ചവനെന്നാണ് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നത്. അവന്‍ എന്റെ ജോലി ഭാരം വളരെ കുറക്കുന്നു. ടൂര്‍ണമെന്റില്‍ ഇതുപോലെയുള്ള പ്രകടനം ആവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്” ബോള്‍ട്ട് പറഞ്ഞു.

Boult backs Bumrah to bounce back strongly against KKR | Cricket News -  Times of India

ഹൈദരാബാദിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. ബുംറ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബോള്‍ട്ട് 3.4 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് നേടിയത്. ഈ പ്രകടനങ്ങളാണ് വിജയത്തില്‍ ഏറെ നിര്‍ണായകമായത്.

IPL 2020: Jasprit Bumrah, Trent Boult crush Delhi Capitals as Mumbai  Indians cruise to final

13 റണ്‍സിനാണ് ഹൈദരാബാദിനെതിരായ മത്സരം മുംബൈ ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന്റെ മറുപടി ബാറ്റിംഗ് 19.4 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു.