ഓസീസ് പര്യടനത്തില്‍ അവനെയും ഉള്‍പ്പെടുത്തേണ്ടത് ആയിരുന്നു: ബ്രയാന്‍ ലാറ

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെയും ഉള്‍പ്പെടുത്തേണ്ടതായിരുന്നു എന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ഒരു ക്ലാസ് കളിക്കാരനാണ് സൂര്യകുമാറെന്നും അദ്ദേഹത്തെ ടീമില്‍ എടുക്കാത്തതിന് ന്യായമുള്ള ഒരു കാരണവും താന്‍ കാണുന്നില്ലെന്നും ലാറ പറഞ്ഞു.

“സൂര്യ നേടിയ റണ്‍സ് മാത്രമല്ല എന്നെ ആകര്‍ഷിച്ചത്. അദ്ദേഹം നേടിയ രീതി കൂടിയാണ്. റണ്‍സ് അടിച്ചുകൂട്ടുന്ന കളിക്കാരെയല്ല ഞാന്‍ ശ്രദ്ധിക്കാറ്. അവരുടെ ടെക്‌നിക്, സമ്മര്‍ദ്ദഘട്ടത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള കഴിവ്, ഏതു പൊസിഷനിലാണ് ബാറ്റ് ചെയ്യുന്നത് ഇവയെല്ലാം പരിഗണിച്ചാണ് ഞാന്‍ കളിക്കാരെ വിലയിരുത്തുന്നത്.”

Fit and fine

“അങ്ങനെ നോക്കുമ്പോള്‍ ക്ലാസ് കളിക്കാരനാണ് സൂര്യ. മുംബൈ ടീമില്‍ രോഹിത് ശര്‍മയ്ക്കും ക്വിന്റന്‍ ഡി കോക്കിനും പിന്നാലെയാണ് സൂര്യ ബാറ്റ് ചെയ്യാനെത്തിയിരുന്നത്. ഇത് എല്ലായ്‌പ്പോഴും അവര്‍ക്കു സമ്മര്‍ദ്ദ നിമിഷങ്ങളായിരുന്നു” ലാറ പറഞ്ഞു.

Suryakumar Yadav reveals chat with Rohit helped him overcome India snub | Cricket News | Onmanorama

നവംബര്‍ 27-ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുക. ഡിസംബര്‍ നാലിനാണ് ടി20 പരമ്പരക്ക് തുടക്കമാകുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്.