ഐ.പി.എല്‍ കിരീട സാദ്ധ്യതയില്‍ മുന്നില്‍ സൂപ്പര്‍ കിംഗ്‌സ്; കാരണങ്ങള്‍ നിരത്തി ബ്രെറ്റ് ലീ

ഇത്തവണത്തെ ഐ.പി.എല്‍ കിരീട സാദ്ധ്യതയില്‍ മുന്നില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സാണെന്ന് മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീ. പ്രായമേറിയ പക്വതയുള്ള താരങ്ങളാണ് സി.എസ്.കെയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടെന്നും യു.എ.ഇയിലെ വിക്കറ്റുകള്‍ അവര്‍ക്കു ഏറെ യോജിക്കുന്നതാണെന്നും ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു.

“യു.എ.ഇയിലെ വിക്കറ്റുകള്‍ സിഎസ്‌കെയ്ക്കു ഏറെ യോജിക്കുന്നതാണ്. നന്നായി ടേണ്‍ ചെയ്യുന്ന വിക്കറ്റുമാണ് അവിടുത്തേത്. അതുകൊണ്ടു തന്നെ സി.എസ്.കെയ്ക്കു അവിടെ ഹോംഗ്രൗംണ്ട് പോലെ തോന്നും. സാഹചര്യങ്ങള്‍ മനസിലാക്കി തന്റെ സ്പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ മിടുക്കനാണ് ധോണി. സി.എസ്.കെ ടീമിലെ മുഴുവന്‍ സ്പിന്നര്‍മാര്‍ക്കും ഇവിടെ മികച്ച ടേണ്‍ ലഭിക്കുന്നത് ഒന്നു ചിന്തിച്ചു നോക്കൂ. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ കിരീട ഫേവറിറ്റുകളില്‍ അവരായിരിക്കും മുന്നില്‍.” ബ്രെറ്റ് ലീ പറഞ്ഞു.

Can someone go better than God, we

സുരേഷ് റെയ്ന, ഹര്‍ഭജന്‍സ സിംഗ്, ഡ്വയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍, ഷെയ്ന്‍ വാട്സന്‍, ഫാഫ് ഡുപ്ലെസി തുടങ്ങിയ സീനിയര്‍ താരങ്ങളാല്‍ സമ്പന്നമാണ് ധോണി നായകനായ സൂപ്പര്‍ കിംഗ്‌സ്. ഐ.പി.എല്ലിലെ ഇതുവരെയുള്ള 12 സീസണുകളിലും ഒന്‍പതിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിലെത്തിയിരുന്നു. ഇതില്‍ മൂന്ന് തവണ ധോണിയുടെ കീഴില്‍ ചെന്നൈ കിരീടം സ്വന്തമാക്കി. ഇത് ധോണിയുടെ ക്യാപ്റ്റന്‍സിയുടെ മികവായാണു വിലയിരുത്തപ്പെടുന്നത്.

IPL 2019 Chennai Super Kings preview: With experience the key, can ...
സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.