എറിഞ്ഞിട്ട് റെക്കോഡുമായി ഡെയ്ന്‍ ബ്രാവോ

വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയ്ക്ക് ആപൂര്‍വ റെക്കോഡ്. ടി- 20 മത്സരങ്ങളില്‍ 400 വിക്കറ്റ് നേടിയാണ് താരം അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കളിക്കാരനാണ് ബ്രാവോ.ടി20 യില്‍ കളിച്ച എല്ലാത്തരം മത്സരങ്ങളിലുമായിട്ടാണ് ഇത്.

ബിഗ് ബാഷ് ലീഗില്‍, മെല്‍ബണ്‍ റെനെഗെഡ്സിന്റെ താരമാണ് ബ്രാവോ. ഹൊബാര്‍ട്ട് ഹറികൈയ്ന്‍സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് കൊയ്തതോടെയാണ് 400 വിക്കറ്റ് എന്ന അപൂര്‍വ നേട്ടം വെസ്റ്റ് ഇന്‍ഡീസ് താരം സ്വന്തമാക്കിയത്. നാല് ഓവറില്‍് 28 റണ്‍സ് വഴങ്ങിയാണ് ബ്രാവോ അഞ്ച് വിക്കറ്റ് നേടിയത്. അവസാന ഓവറില്‍ മൂന്ന് വിക്കറ്റാണ് ബ്രാവോ വീഴ്ത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടീമില്‍ നിലവില്‍ ബ്രോവോ ഇല്ല. . 2016 ലാണ് അദ്ദേഹം അവസാനമായി വെസ്റ്റിന്‍ഡീസ് ദേശീയ ടീമില്‍ കളിച്ചത്. ദേശീയ ടീമില്‍ നിന്ന് പുറത്താണെങ്കിലും പല രാജ്യങ്ങളിലുമായി ടി20 ടൂര്‍ണമെന്റുകളിലെ സജീവ സാന്നിധ്യമാണ് ഈ ഓള്‍ റൗണ്ടര്‍.