ഐ പി എല്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോംബൈ ഹൈക്കോടതി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ നടത്തിപ്പില്‍ സംശയം പ്രകടിപ്പിച്ച് ബോംബൈ ഹൈക്കോടതി. ഐ പി എല്‍ ക്രിക്കറ്റിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ടൂര്‍ണമെന്റാണോ എന്നും ക്രിക്കററിന്റെ ഉന്നമനത്തിന് ഐ പി എല്‍ എന്തെങ്കിലും സംഭാവന നല്‍കുന്നുണ്ടോ എന്നും കോടതി ആരാഞ്ഞു.

ഐ പി എല്‍ എന്ന് കേള്‍ക്കുമ്പോഴേ ആളുകള്‍ക്ക് പന്തയമെന്നാണ് മനസ്സിലേക്ക് വരിക. പണക്കൊഴുപ്പ് നിറഞ്ഞു നില്‍ക്കുന്ന മത്സരം കള്ളപ്പണം വെളുപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ക്രിക്കറ്റിന്റെ കച്ചവടമാണ് അവിടെ നടക്കുന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് റൂള്‍സ് ഒന്നും തന്നെ പാലിക്കപ്പെടാതെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

Read more

ഐ പി എല്‍ എന്നത് സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കാനാണെങ്കില്‍ 10 വര്‍ഷമായി നടക്കുന്ന ഈ ടൂര്‍ണമെന്റ്് കൊണ്ട് ക്രിക്കറ്റിന് എന്ത് നേട്ടമാണുണ്ടായത് എന്ന് ഇതിന്റെ സംഘാടകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും.കോടതി ചൂണ്ടിക്കാട്ടി.