യുവതാരം ബിഷ്‌ണോയിയുടെ ഗൂഗ്‌ളിയില്‍ വലഞ്ഞ് വിന്‍ഡീസ് ; താരം എറിഞ്ഞ 24- ല്‍ 22 പന്തുകളും ഗൂഗ്‌ളി, ഐപിഎല്ലില്‍ 24 വിക്കറ്റുകളില്‍ 21-ഉം ഗൂഗ്‌ളി

സ്പിന്നര്‍മാരുടെ മികവില്‍ ആദ്യ മത്സരം വിജയിച്ച ഇന്ത്യ രണ്ടാമത്തെ മത്സരത്തിലും അതേ ടീമിനെ ഇറക്കുന്നു. ആദ്യ മത്സരത്തില്‍ സ്പിന്നര്‍ ബിഷ്‌ണോയിയുടെ പന്തുകള്‍ക്ക് മുന്നില്‍ വിറച്ച വെസ്റ്റിന്‍ഡീസ് രണ്ടാമത്തെ മത്സരത്തില്‍ നേരിടാന്‍ പോകുന്ന വെല്ലുവിളിയും സ്പിന്‍ ബൗളിംഗിന്റെ കറക്കമായിരിക്കും. ട്വന്റി20യിലെ രണ്ടാമത്തെ മത്സരം കൂടി ജയിച്ചു പരമ്പര സ്വന്തമാക്കുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം. രണ്ടാമത്തെ മത്സരത്തില്‍ ഏറ്റവൂം ചര്‍ച്ചയാകാന്‍ പോകുന്നത് നായകന്‍ വിരാട് കോഹ്ലിയുടെ മോശം ഫോമും രവി ബിഷ്‌ണോയിയുടെ തകര്‍പ്പന്‍ ബൗളിംഗും.

കഴിഞ്ഞ മത്സരത്തിലും വിരാട് കോഹ്ലി മോശം ഫോമിലായിരുന്നപ്പോള്‍ യുവതാരം സ്പിന്നര്‍ രവി ബിഷ്‌ണോയി മികച്ച പ്രകടനം നടത്തി ടീമിനെ രക്ഷിച്ചു. അരങ്ങേറ്റത്തില്‍ പ്ലെയര്‍ ഓഫ് ദ് മാച്ചാകുന്ന ആറാമത്തെ ഇന്ത്യന്‍ ബോളര്‍, അരങ്ങേറ്റത്തില്‍ 2 വിക്കറ്റു നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്നീ നേട്ടങ്ങളാണു കഴിഞ്ഞ മത്സരത്തിലൂടെ 21 വയസ്സുകാരന്‍ ബിഷ്‌ണോയി പേരിലാക്കിയത്. ബാറ്റര്‍മാരെ വട്ടംകറക്കുന്ന ഗൂഗ്ലിയാണു ബിഷ്‌ണോയിയുടെ കരുത്ത്.

യുവതാരം ഐപിഎല്‍ സീസണില്‍ ലെഗ് സ്പിന്നര്‍മാരില്‍ മികച്ച ബോളിങ് ശരാശരി കാട്ടിയ താരമാണ്. കഴിഞ്ഞ ട്വന്റി20യില്‍ ബിഷ്‌ണോയ് എറിഞ്ഞ 24 പന്തുകളില്‍ ഇരുപത്തിരണ്ടും ഗൂഗ്ലിയായിരുന്നു. 16 എണ്ണം ഡോട് ബോളുകളും. വൈഡിലൂടെ വഴങ്ങിയ 6 റണ്‍സ് ഉള്‍പ്പെടെ 4 ഓവറില്‍ വഴങ്ങിയത് വെറും 17 റണ്‍സായിരുന്നു. കഴിഞ്ഞ ഐപിഎല്ലിലും ബിഷ്‌ണോയിയുടെ ഗൂഗ്‌ളികള്‍ എതിരാളികളെ വീഴ്്ത്തിയിരുന്നു. ഇതുവരെ നേടിയ 24 ഐപിഎല്‍ വിക്കറ്റുകളില്‍ ഇരുപത്തൊന്നും ഗൂഗ്ലികളിലാണ്.

ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനായി മികച്ച സ്പിന്‍ നിരയെ തേടുന്ന ഇന്ത്യയ്ക്കും ബിഷ്‌ണോയിയുടെ ഫോം പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞവര്‍ഷം യുഎഇയില്‍ നടന്ന ലോകകപ്പില്‍ ആകെ 13 വിക്കറ്റു മാത്രമാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു നേടാനായത്. ബിഷ്‌ണോയി മിടുക്കു തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് പരമ്പര വിജയം അസാധ്യമായ കാര്യമല്ല. എന്നാല്‍ മുന്‍ നായകനും ഇന്ത്യ ഏറെ ആശ്രയിക്കുന്നവനുമായ വിരാട് കോ്ഹ്ലിയുടെ ഫോം ആശങ്കപ്പെടുത്തുകയാണ്. കഴിഞ്ഞ മൂന്ന് ഏകദിനത്തിലും ഒരു ട്വന്റി20യിലുമായി താരത്തിന്റെ സ്‌കോര്‍ 8, 18, 0, 17 എന്നിങ്ങനെയാണ്