ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ്; ഭുവനേശ്വറിന് ചരിത്ര നേട്ടം

ന്യൂലാന്‍ഡില്‍ ആദ്യ ഓവറില്‍ തന്നെ 2വിക്കറ്റുകള്‍ പിഴുത് ദക്ഷിണാഫ്രിക്കയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു ഭുവനേശ്വര്‍ കുമാര്‍. ആദ്യമേ തന്നെ ആതിഥേയരുടെ മുന്‍നിര വിക്കറ്റുകള്‍ 3 എണ്ണം വീഴ്ത്തി സമ്മര്‍ദത്തിലാക്കാനും ഭുവിയ്ക്കായി.

ഇതോടെ ഇന്ത്യന്‍ ബോളര്‍ക്ക് ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും കഴിഞ്ഞു.25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു ഇന്ത്യന്‍ ബോളര്‍ വിദേശ മണ്ണില്‍ ടെസ്റ്റിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കുന്നത്.

Read more

ഇന്ത്യന്‍ ഇതിഹാസം കപില്‍ദേവ് മാത്രമായിരുന്നു ഇതുവരെ ഈ നേട്ടം നേടിയ ഏക ഇന്ത്യന്‍ ബോളര്‍.കൗതുകകരമായ കാര്യം ദക്ഷിണാഫ്രിക്കക്കെതിരെ തന്നെയായിരുന്നു കപിലിന്റെ ഈ പ്രകടനം. ദക്ഷിണാഫ്രിക്കന്‍ താരം ജിമ്മി കുക്കിനെയാണ് അന്ന് ആദ്യ പന്തില്‍ കപില്‍ കുടുക്കിയത്.