ഇംഗ്ലണ്ട് ടീമില്‍ ആ സൂപ്പര്‍ താരം തിരിച്ചെത്തി

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയ്ക്കുളള ഇംഗ്ലണ്ട് ടീമില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് തിരിച്ചെത്തി. സെപ്റ്റംബറില്‍ ലണ്ടനിലെ നിശാക്ലബിലുണ്ടായ അടിപിടിയും പിന്നീടുളള പോലീസ് അറസ്റ്റും സ്‌റ്റോക്‌സിന്റെ അന്താരാഷ്്ട്ര കരിയറിന് തിരിച്ചടിയായിരിക്കെയാണ് ഇംഗ്ലീഷ് ടീമിലേക്കുളള തിരിച്ചുവരവ്.

സംഭവ സമയത്ത് സ്‌റ്റോക്‌സിനൊപ്പം ഉണ്ടായിരുന്ന സഹതാരം അലക്സ് ഹെയില്‍സിനേയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നുവരിയില്‍ നടക്കുന്ന പരമ്പരയ്ക്കുള്ള പതിനാറംഗ ടീമിനെയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്.

നേരത്തേ ആഷ്സ് പരമ്പരയക്കുള്ള ടീമില്‍ സ്റ്റോക്സിനെ ഉള്‍പ്പെടുത്തിയെങ്കിലും പിന്നീട് പുറത്താക്കുകയായിരുന്നു.

അതേസമയം ഏകദിന ടീമിലുണ്ടെങ്കിലും സ്റ്റോക്സ് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. നിലവില്‍ ന്യൂസിലന്‍ഡിലെ കാന്റര്‍ബറി ഫസ്റ്റ് ക്ലാസ് ടീമിന് വേണ്ടി സ്റ്റോകസ് കളിക്കുന്നുണ്ട്.

ടെസ്റ്റ് ടീമില്‍ നിന്ന് ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, മൊയിന്‍ അലി, ക്രിസ് വോക്സ്, ജാക്ക് ബോള്‍ എന്നിവര്‍ മാത്രമാണ് ഏകദിന ടീമിലും ഇടം നിലനിര്‍ത്തിയത്.

ഇയാന്‍ മോര്‍ഗണ്‍ ആണ് ടീമിന്റെ നായകന്‍. ജനുവരി 14-ന് മെല്‍ബണിലാണ് ഏകദിന പരമ്പര തുടങ്ങുന്നത്.

Read more

England ODI squad: Eoin Morgan (c), Moeen Ali, Jonny Bairstow, Jake Ball, Sam Billings, Jos Buttler, Tom Curran, Alex Hales, Liam Plunkett, Adil Rashid, Joe Root, Jason Roy, Ben Stokes, David Willey, Chris Woakes, Mark Wood