ടി20 ലോക കപ്പിന് മുമ്പ് ഇന്ത്യയ്ക്ക് രണ്ട് സന്നാഹം, എതിരാളികള്‍ കരുത്തര്‍

യു.എ.ഇയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോക കപ്പിന് ഒരുക്കമായി ഇന്ത്യ രണ്ട് സന്നാഹ മത്സരം കളിക്കും. ഐ.പി.എല്‍ 14ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെയാണ് ഇന്ത്യ സന്നാഹം കളിക്കുക. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഇന്ത്യയുടെ എതിരാളികള്‍.

ഒക്ടോബര്‍ 17ന് ഇംഗ്ലണ്ടുമായിട്ടായിരിക്കും ഇന്ത്യയുടെ ആദ്യ സന്നാഹം. രാത്രി 7.30നായിരിക്കും മല്‍സരം ആരംഭിക്കുന്നത്. ഇതിന് രണ്ടു ദിവസത്തിനു ശേഷം ഒക്ടോബര്‍ 20നായിരിക്കും ഓസ്ട്രേലിയയുമായുള്ള സന്നാഹം. വൈകീട്ട് 3.30 മുതലായിരിക്കും ഈ മല്‍സരം.

ദുബായിയായിരിക്കും മല്‍സരത്തിനു വേദിയാവുന്നത്. രണ്ടു മല്‍സരങ്ങളും സ്റ്റാര്‍ സ്പോര്‍ട്സ് ചാനല്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവുമെന്നാണ് വിവരം.