കളി തീരുന്നതിന് മുമ്പേ റെക്കോഡിട്ട് സഞ്ജു, അഭിനന്ദിക്കണം അയാളിലെ നായകനെ

മത്സരത്തിന്റെ ഫലം വരുന്നതിന് മുമ്പ് തന്നെ സഞ്ജുവിന് പുതിയ ഒരു റെക്കോർഡ്. ഐ.പി.എൽ ആകെമൊത്തം നോക്കിയാൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ടോസ് നഷ്ടപെട്ട താരമെന്നുള്ള റെക്കോർഡാണ് താരത്തിന് കിട്ടിയത്.

13 തവണയാണ് ഈ സീസണിൽ താരത്തിന് ടോസ് നഷ്ടമായത്. അതായത് 15 മത്സരങ്ങളിൽ വെറും 2 തവണയാണ് ടോസ് ഭാഗ്യം താരത്തിന് കിട്ടിയതെന്ന് ചുരുക്കം. ടോസ് അതിനിർണായകമായ ലീഗിൽ ആണെന്ന് ഓർക്കണം ഭീകരമായ ഈ ടോസ് നഷ്ടം.

ടോസിനെ മാത്രം ആശ്രയിച്ചല്ലെന്നും സഞ്ജു നേരത്തെ പറഞ്ഞിരുന്നു. തങ്ങൾക്ക് വേറെ പദ്ധതികൾ ഉണ്ടെന്നും സഞ്ജു പറഞ്ഞിരുന്നു.

2012 ൽ ധോണിക്ക് 12 പ്രാവശ്യം ടോസ് നഷ്ടപ്പെട്ടിരുന്നു 2008 ലും ധോണിക്ക് 11 പ്രാവശ്യം ടോസ് നഷ്ടപ്പെട്ട്, 2013 കോഹ്‌ലിയും സമാനമായ അവസ്ഥയിലായിരുന്നു. എന്തായാലും ടോസ് നഷ്ടപ്പെട്ട് റെക്കോർഡ് ഇട്ടെങ്കിലും പ്ലേ ഓഫിലെത്താൻ സാധിച്ചത് സഞ്ജുവിന്റെ മികവാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥനായി സഞ്ജു നല്ല തുടക്കമാണ് നൽകിയിരിക്കുന്നത്.