ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യകുമാർ യാദവിന്റെ വിജയകരമായ നായകത്വ യുഗത്തിന് ശേഷം മലയാളി വേരുകളുള്ള മുംബൈ ബാറ്റർ ശ്രേയസ് അയ്യർ പുതിയ ടി20 ക്യാപ്റ്റനായി ചുമതലയേൽക്കുന്നു. 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാറിന്, തുടർന്നുവന്ന ഫോം ഔട്ട് കാരണമാണ് നായകസ്ഥാനം നഷ്ടമായത്.

കരിയറിലെ ഏറ്റവും നിർണ്ണായകമായ ഈ നാഴികക്കല്ലിനെക്കുറിച്ച് മുംബൈ ടി20 ലീഗിനിടെ ശ്രേയസ് അയ്യർ തന്റെ നിലപാട് വ്യക്തമാക്കി. ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നും എന്നാൽ അതിന്റെ പേരിൽ തന്റെ യഥാർത്ഥ വ്യക്തിത്വമോ കളിയോ മാറ്റാൻ താൻ തയ്യാറല്ലെന്നും പി‌ടി‌ഐയോട് സംസാരിക്കവെ അയ്യർ തുറന്നുപറഞ്ഞു.

ഐപിഎല്ലിൽ വിവിധ ഫ്രാഞ്ചൈസികളെ വിജയകരമായി നയിച്ച ക്യാപ്റ്റൻസി പരിചയസമ്പത്താണ് ശ്രേയസ് അയ്യരെ ഈ വലിയ പദവിയിലേക്ക് എത്തിച്ചത്. ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളെ നയിച്ച ശ്രേയസ്, കളിക്കളത്തിലെ ശാന്തത കൊണ്ടും സഹതാരങ്ങളിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവ് കൊണ്ടും ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പഞ്ചാബ് കിങ്സ് ഓപ്പണർ പ്രഭ്സിമ്രാൻ സിംഗ് ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് കരിയറിൽ കടുത്ത പിന്തുണ നൽകി വളർത്തിയെടുത്തത് അയ്യരുടെ ‘പ്ലെയർ-സെൻട്രിക്’ നായകത്വത്തിന് തെളിവാണ്.

സപ്പോർട്ട് സ്റ്റാഫും കോച്ചിങ് ഗ്രൂപ്പും നൽകുന്ന മുൻകൂട്ടി തയ്യാറാക്കിയ തന്ത്രങ്ങൾ അതേപടി നടപ്പാക്കുന്ന ശൈലിയല്ല ശ്രേയസ് അയ്യരുടേത്. കളിക്കളത്തിലെ നിലവിലെ സാഹചര്യം അനുസരിച്ച് സ്വന്തം ബുദ്ധിപൂർവ്വമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പുതിയ ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏറ്റവും ആവേശത്തോടെ നോക്കിക്കാണുന്നത് മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശ്രേയസ് അയ്യരും തമ്മിലുള്ള കൂട്ടുകെട്ടാണ്.

Latest Stories

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി

'പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്, അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു'; അനുഭവം തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ്

'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി

'ഇന്ത്യയിലെ നഴ്‌സിംഗ് ജോലി ലൈംഗിക വത്കരിക്കപ്പെട്ടെന്ന് കങ്കണ റണാവത്ത്', ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ് നേതാവ്