കോഹ്ലി വിമര്‍ശകര്‍ ക്ഷമ കാണിക്കണമെന്ന് ഗാംഗുലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കു പിന്തുണയുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. വിമര്‍ശകര്‍ ക്ഷമ കാണിക്കണമെന്നാണ് ഗാംഗുലി ആവശ്യപ്പെടുന്നത്

“കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ കളിച്ചത് ഏഷ്യയിലായിരുന്നു. ദക്ഷിണാഫ്രിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയം ലഭിക്കാത്തതു കൊണ്ടാണ് ടീം പരാജയപ്പെട്ടത്. ഇതു മനസിലാക്കി വിമര്‍ശകര്‍ അല്‍പം ക്ഷമ കാണിക്കണം” ഗാംഗുലി പറഞ്ഞു

“വിരാട് കോഹ്ലി മികച്ച നേതൃത്വ ഗുണമുള്ള താരമാണ്. ഇത് നായകന്‍ എന്ന നിലയില്‍ കോഹ്ലിയുടെ ആദ്യ വിദേശ പര്യടനമാണ്. ആരും നായകനായി ജനിക്കുന്നില്ല. നേതാക്കളെ വളരാന്‍ അനുവദിക്കേണ്ടത് ആവശ്യമാണ്. കോഹ്ലി മികച്ച നായകനായി രൂപപ്പെടും. അതിനുള്ള സമയം നല്‍കണം” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഒരു ബൗളറെ ഒഴിവാക്കാന്‍ ഇന്ത്യ മടിക്കേണ്ട കാര്യമില്ല. പകരം ഒരു ബാറ്റ്‌സ്മാനെ കളിപ്പിക്കണമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

Read more

നേരത്തെ സെവാഗ് അടക്കമുളള താരങ്ങള്‍ കോഹ്ലിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത വന്നിരുന്നു. കോഹ്ലി മാറി നില്‍ക്കണമെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്.