രണ്ടു വർഷമായി അധ്യക്ഷ പദവിയിൽ തുടരുന്ന ചേതൻ ശർമയെ നിലനിർത്തി പുതിയ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ച് ബി.സി.സി.ഐ. ദക്ഷിണ മേഖലയിൽനിന്ന് ശ്രീധരൻ ശരത്, മധ്യമേഖലയിൽനിന്ന് ശിവ സുന്ദർദാസ്, സുബ്രബോ ബാനർജി (കിഴക്ക്), സലിൽ അങ്കോള (വെസ്റ്റ്) എന്നിവരാണ് മറ്റു അംഗങ്ങൾ.
600 ല്‍ പരം അപേക്ഷകളില്‍ നിന്നാണ് 5 പോസ്റ്റിലേക്ക് സെലക്ടര്‍മാരെ തിരഞ്ഞെടുത്തത്. ചേതന്‍ ശര്‍മ്മയെക്കൂടാതെ ശിവ് സുന്ദര്‍ ദാസ്, സുബ്രതോ ബാനര്‍ജി, സലില്‍ അങ്കോള, ശ്രീധരന്‍ ശരത്ത് എന്നിവരാണ് മറ്റ് സെലക്ടര്‍മാര്‍.
സുലക്ഷണ നായിക്, അശോക് മൽഹോത്ര, ജതിൻ പരഞ്ജപെ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാൻ തിരഞ്ഞെടുപ്പ് നടത്തിയത്. ഇയാളെ തന്നെ വീണ്ടും പ്രതിഷ്ഠിക്കാൻ ആയിരുന്നെങ്കിൽ എന്തിനാണ് പ്രഹസനം പോലെ പുറത്താക്കിയതെന്ന് ആരാധകർ ചോദിക്കുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കാര്യം എടുത്താൽ 2020 ലോകകപ്പ് കാലത്തെ മോശം തീരുമാനങ്ങൾ, കൊഹ്ലിയുമായി നടന്ന ഉടക്ക് എന്നിവ എല്ലാം കൊണ്ടും ആരാധകർ വെറുതെ ശർമ്മയ്ക്ക് പകരം മറ്റൊരാളെ പ്രതീക്ഷിച്ച ആരാധകർ ഈ വാർത്തക്ക് രൂക്ഷ പ്രതികരണമാണ് നടത്തുന്നത്.