'ധോണി നിങ്ങളൊരു യഥാര്‍ത്ഥ മാന്യനാണ്, താങ്കളെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു'; പ്രശംസയുമായി മുന്‍ പാക് താരം

ഇന്ത്യയ്ക്കായി ഇത്രയേറെ നേട്ടങ്ങള്‍ സമ്മാനിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയെ ബിസിസിഐ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന അഭിപ്രായവുമായി മുന്‍ പാകിസ്ഥാന്‍ താരം സഖ് ലയ്ന്‍ മുഷ്താഖ്. ധോണി യഥാര്‍ത്ഥ മാന്യനാണെന്നും താങ്കളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നെന്നും മുഷ്താഖ് പറഞ്ഞു.

“ധോണി ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതെങ്കില്‍ അതില്‍ കുറച്ചുകൂടി ബഹുമാനമുണ്ടാകുമായിരുന്നു. അദ്ദേഹത്തെ പോലൊരു മഹാനായ താരത്തെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ബി.സി.സി.ഐയ്ക്ക് സാധിച്ചില്ലെന്നത് അവരുടെ തന്നെ നഷ്ടമാണ്. അദ്ദേഹം വിരമിക്കേണ്ടിയിരുന്നത് ഇങ്ങനെയല്ല. ധോണിയെ സ്‌നേഹിക്കുന്നവരുടെയെല്ലാം മനസ്സില്‍ തീര്‍ച്ചയായും ഈ പരാതി കാണും.”

Saqlain Mushtaq hid wife in hotel room closet during 1999 WC ...

“ഇതെല്ലാം തുറന്നു പറയുന്നതില്‍ എനിക്ക് വിഷമമുണ്ട്. പക്ഷേ, എന്നെയും ഇതെല്ലാം വല്ലാതെ വേദനിപ്പിച്ചു. നല്ല രീതിയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ താരങ്ങളും. ധോണിയും തീര്‍ച്ചയായും ആഗ്രഹിച്ചത് അത്തരമൊരു വിടപറച്ചിലാകും. ധോണി, താങ്കളൊരു യഥാര്‍ത്ഥ മാന്യനാണ്. യഥാര്‍ത്ഥ ഹീറോ. താങ്കളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു.” മുഷ്താഖ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

Always wanted Dhoni to bat up the order: Ganguly - The Week

ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഐ.പി.എല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചു വരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോക കപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന സെമിയാണ് ധോണിയുടെ കരിയറിലെ അവസാന മത്സരം. ഐ.പി.എല്ലിനായി സൂപ്പര്‍ കിംഗ്‌സിനൊപ്പം യു.എ.ഇയിലാണ് ധോണി ഇപ്പോള്‍.