ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിനുള്ള ഫൈനല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഇന്ത്യ. സര്‍പ്രൈസുകളൊന്നും ഉള്‍പ്പെടുത്താതെ 15 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇതില്‍ നിന്നായിരിക്കും ഫൈനല്‍ പോരാട്ടത്തിനുള്ള പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുക.

വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഹനുമാ വിഹാരി എന്നിവര്‍ ടീമിലുണ്ട്. കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചില്ല. ഇതോടെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങുമെന്ന് ഉറപ്പായി.

Image
ഫൈനലിനുള്ള ഇന്ത്യയുടെ 15 അംഗ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡിന്റെ 15 അംഗ ടീം: ടോം ലാഥം, ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്ലര്‍, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ്, ബിജെ വാട്ലിംഗ്, ടോം ബ്ലണ്ടല്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, കെയ്ല്‍ ജാമിസണ്‍, ടിം സൗത്തി, നീല്‍ വാഗ്‌നര്‍, അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി