'സ്വിച്ച് ഹിറ്റ് മര്യാദയല്ല'; അതൃപ്തി പരസ്യമാക്കി ഷെയ്ന്‍ വോണ്‍

സ്വിച്ച് ഹിറ്റ് മര്യാദയ്ക്ക് നിരക്കുന്നതല്ലെന്നും ആ ഷോട്ടിനോട് തനിക്ക് താത്പര്യമില്ലെന്നും ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. ഇന്ത്യയ്‌ക്കെതിരായുള്ള ഏകദിന പരമ്പരയിലെ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ സ്വിച്ച് ഹിറ്റ്, റിവേഴ്‌സ് ഫ്‌ളിക്ക് ഷോട്ടുകള്‍ ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനും വിഷയമായതിന് പിന്നാലെയാണ് വോണ്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

“ബോളറെന്ന നിലയില്‍ ഏതു കൈ കൊണ്ടാണ് ബോള്‍ ചെയ്യുന്നതെന്നും വിക്കറ്റിന്റെ ഏതു വശത്തു നിന്നാണ് എറിയുന്നതെന്നും ഞാന്‍ മുന്‍കൂട്ടി അമ്പയറെ അറിയിക്കണം. വലംകൈയന്‍ ബാറ്റ്‌സ്മാന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ അതിന് അനുസരിച്ചാണ് ഞാന്‍ ഫീല്‍ഡ് സെറ്റ് ചെയ്യുന്നത്. അയാള്‍ പെട്ടെന്ന് സ്വിച്ച് ഹിറ്റ് ചെയ്യുമ്പോള്‍, ഞാന്‍ ബോള്‍ ചെയ്യുന്നത് ഇടംകൈയന്‍ ബാറ്റ്‌സ്മാനെതിരെ ആകും.”

Shane Warne Is Launching His Own Fragrance - LADbible

“ഈ ഷോട്ടിനോട് എനിക്ക് താത്പര്യമില്ല. സ്വിച്ച് ഹിറ്റിനെക്കുറിച്ച് ചര്‍ച്ച നടന്നുകാണാന്‍ ആഗ്രഹമുണ്ട്. ഈ ഷോട്ട് കളിക്കുന്നത് ശരിയാണോയെന്ന് ചര്‍ച്ചയിലൂടെ ഉറപ്പാക്കുന്നതും കണ്ടാല്‍ കൊള്ളാം. ബോളര്‍ക്ക് റണ്ണപ്പിനു ശേഷം അമ്പയറുടെ ഏതു വശത്തു നിന്നും വേണമെങ്കില്‍ ബോള്‍ ചെയ്തുകൂടേ?” വോണ്‍ ചോദിച്ചു.

Switch-hit is within laws, part of game

മാക്‌സ്വെല്ലിന്റെ സ്വിച്ച് ഹിറ്റ്, റിവേഴ്‌സ് ഫ്‌ളിക്ക് ഷോട്ടുകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍ നേരത്തെ രംഗത്ത് വന്നിരുന്നു. മാക്സ്വെല്‍ ചെയ്യുന്നത് ശരിയല്ലെന്നും അത്തരത്തിലുള്ള നീക്കം നിയമവിരുദ്ധമാണെന്നുമാണെന്നുമാണ് ചാപ്പല്‍ പറഞ്ഞത്.

Apologised to KL Rahul when batting in 1st ODI: Glenn Maxwell responds to KXIP teammate James Neehsamഐ.പി.എല്ലില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പഴികേട്ട മാക്സ്വെല്‍ ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ആദ്യ ഏകദിനത്തില്‍ 19 പന്തില്‍ 45 റണ്‍സ് വാരിക്കൂട്ടിയ മാക്‌സ്വെല്‍ രണ്ടാം ഏകദിനത്തില്‍ 29 പന്തില്‍ 63 റണ്‍സും മൂന്നാം ഏകദിനത്തില്‍ 38 ബോളില്‍ 59 റണ്‍സും നേടിയിരുന്നു.