ബംഗ്ലാദേശില്‍ പുതിയ താരോദയം, അവിശ്വസനീയ ജയം സമ്മാനിച്ച് 19കാരന്‍

സിംബാബ്‌വെയ്‌ക്കെതിരെ ടി20 പരമ്പരയില്‍ ബംഗ്ലാദേശ് ടീമില്‍ പുതിയ താരോദയം. സിംബാബ്വെയെ മൂന്ന് വിക്കറ്റിന് തകര്‍ത്ത മത്സരത്തില്‍ 19 കാരന്‍ ഓള്‍ റൗണ്ടര്‍ ആഫിഫ് ഹുസൈനാണ് ശ്രദ്ധേയ പ്രകടനം നടത്തിയത്. വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ ഹുസൈന്‍ രണ്ട് പന്തുകള്‍ അവശേഷിക്കെ ബംഗ്ലാദേശിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

മഴയെത്തുടര്‍ന്ന് 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. സിംബാബ്വെയ്ക്കായി റയാന്‍ ബള്‍ അര്‍ധ സെഞ്ച്വറി നേടി. 32 പന്തുകളില്‍ അഞ്ച് ബൗണ്ടറികളും, നാല് സിക്‌സറുകളുമടക്കം 57 റണ്‍സാണ് ബള്‍ നേടിയത്. 34 റണ്‍സെടുത്ത ഹാമില്‍ട്ടന്‍ മസാകദ്‌സയും മികച്ച രീതിയില്‍ബാറ്റ് വീശി.

എന്നാല്‍ ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 60 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. എന്നാല്‍ അപ്രതീക്ഷിതമായി ഒത്തുചേര്‍ന്ന അഫീഫ് ഹുസൈനും മൊസാദക്ക് ഹുസൈനും ബംഗ്ലാദേശിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

Read more

26 പന്തില്‍ 8 ബൗണ്ടറികളും, ഒരു സിക്‌സറുമടക്കം 57 റണ്‍സാണ് അഫീഫ് ഹുസൈന്‍ സ്വന്തമാക്കിയത്. ഏഴാമനായി ബാറ്റിംഗിനിറങ്ങി 30 റണ്‍സെടുത്ത മൊസാദക് ഹുസൈന്‍ 30 റണ്‍സും എടുത്തു. അഫീഫ് ഹുസൈന്റെ രണ്ടാം ടി20 മത്സരം മാത്രമാണിത്.