കപ്പ് കണ്ട് കൂടിയവരല്ല ബാംഗ്ലൂർ ആരാധകർ, കാത്തിരിക്കാൻ അവർ ഒരുക്കമാണ്

റോണി ജേക്കബ് 

അനശ്വര പ്രണയ കാവ്യമായ ‘ എന്നു നിൻ്റെ മൊയ്തീൻ’ റിലീസ് ചെയ്തതിനു ശേഷമാണ് , കാഞ്ചനമാല എന്നൊരു സ്ത്രീ നമുക്കിടയിൽ ജീവിക്കുന്നതായി കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും മനസിലാക്കുന്നത്. ഇരു വഴിഞ്ഞിപ്പുഴയിലെ ഓളങ്ങൾ മൊയ്ദീനെ വിഴുങ്ങിയപ്പോൾ കാഞ്ചനമാല മൊയ്ദീനെ വിവാഹം കഴിച്ചിരുന്നില്ല. പക്ഷേ, മൊയ്ദീൻ്റെ വിധവായി ജീവിക്കാനാണ് അവർ തീരുമാനിച്ചത്.

കാരണം കാഞ്ചനക്ക് മൊയ്ദീനടുള്ള പ്രണയം മറ്റാർക്കും മനസിലാവില്ല അവൻ്റെ ശാരീരിക സാമീപ്യം ഇല്ലങ്കിലും, അവൾ അവനെ സ്നേഹിച്ചു കൊണ്ടേയിരുന്നു. ഒരിക്കിലും തിരിച്ചു വരാത്തത്രെ ദൂരത്താണങ്കിലും മൊയ്ദീനല്ലാതെ മറ്റൊരാൾ കാഞ്ചനക്കില്ല.

അതാണ് ഖൽബിനുള്ളിലെ ആത്മാർത്ഥ പ്രണയം. മൊയ്ദീനെ കാഞ്ചന സ്നേഹിക്കുന്നത് പോലെ, തങ്ങളുടെ ടീമിനെ പ്രണയിക്കുന്ന ഒരു പറ്റം ക്രിക്കറ്റ് ആരാധകരെ എനിക്കറിയാം.

അവരെ നിങ്ങൾക്ക് Die Hard RCB Fans എന്നു വിളിക്കാം. 14 വർഷത്തെ കാത്തിരിപ്പ്, ഇന്നലെ ജോസ് ബട്ലറുടെ ബാറ്റിൽ തട്ടി മടങ്ങിയപ്പോഴും, ടീമിനെ കൈവിടാൻ ഒരു RCB ക്കാരൻ പോലും തയാറാവില്ല. ‘ഈ സാല കപ്പ് നമ്മുടെ’ എന്നുള്ള പരിഹാസങ്ങളൊന്നും RCB ക്കാരന്, അവൻ്റെ ടീമിനോടുള്ള അഭിനിവേശത്തെ അല്പം പോലും കുറക്കാൻ സാധിക്കില്ല.

RCB ക്യാപ്റ്റൻ IPL കപ്പുമായി നിൽക്കുന്ന സ്വപ്നം യാത്ഥാർത്ഥ്യമാവാൻ ഇനിയുമൊരു വർഷം കൂടെ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്. കാരണം ഈ കാഞ്ചനക്ക്, ആ മൊയ്ദീൻ അത്രമേൽ പ്രിയപ്പെട്ടവനാണ്.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ