ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ വിറപ്പിച്ച് ബാന്‍ക്രോഫ്റ്റ് പത്തി മടക്കി; പ്രമുഖര്‍ക്ക് ആശ്വാസവാര്‍ത്ത

പന്തില്‍ കൃത്രിമം നടത്തുന്നതിനെ കുറിച്ച് ടീമിലെ മറ്റ് ബോളര്‍മാര്‍ക്കും അറിയാമായിരുന്നു എന്ന വാദത്തില്‍ lനിന്ന് പിന്നോട്ട് മാറി കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്. 2018ലെ പന്ത് ചുരണ്ടല്‍ സംബന്ധിച്ച് തനിക്ക് പുതിയതായൊന്നും പറയാനില്ലെന്ന് ബാന്‍ക്രോഫ്റ്റ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിച്ചു.

ആ സംഭവവുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങളൊന്നും തനിക്ക് പറയാനില്ലെന്നും ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണങ്ങളിലും അതിന്റെ ഫലങ്ങളിലും താന്‍ തൃപ്തനാണെന്നുമാണ് ബാന്‍ക്രോഫ്റ്റ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിച്ചിരിക്കുന്നത്.

ബാന്‍ക്രോഫ്റ്റ് വാദത്തില്‍ നിന്ന് പിന്മാറിയതോടെ ഓസ്‌ട്രേലിയയ്ക്ക് തുടര്‍ അന്വേഷണം സാധ്യമാകാതെ വരും. ഇതോടെ ബാന്‍ക്രോഫ്റ്റ് ഉന്നമിട്ട പല പ്രമുഖരും സത്യസന്ധരായി തന്നെ കളത്തില്‍ തുടരും.

മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, മിച്ചെല്‍ മാര്‍ഷ് എന്നിവരായിരുന്നു അന്നു ഓസീസ് ടീമിലെ ബോളര്‍മാര്‍. സംഭവത്തില്‍ അന്നു ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.