ട്വന്റി ട്വന്റി ഫോര്മാറ്റിലെ ഒരു ഓപ്പണർ എങ്ങനെ ആവണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബേർസ്റ്റോ

പ്രണവ് തെക്കേടത്ത്

ട്വന്റി ട്വന്റി ഫോര്മാറ്റിലെ ഒരു ഓപ്പണർ എങ്ങനെ ആവണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബേർസ്റ്റോ, ആദ്യ ബോൾ മുതൽ പോസിറ്റീവ് ഇന്റന്റ് വ്യക്തമാക്കുന്ന ശരീര ഭാഷ, എതിർ ബോളേഴ്സിനെയും നായകനെയും മാനസികമായി തളർത്തുന്ന ശൈലി.

അയാൾ ഏറ്റവും എഫക്റ്റീവ് ആവുക ഓപ്പണിങ് സ്ലോട്ടിലാണെന്ന വസ്തുത മനസിലാക്കി നായകനായ അഗർവാൾ താഴോട്ടിറങ്ങിയതും ആ ടീം അയാളെ തുടർച്ചയായി ബാക്ക് ചെയ്തതും ഇന്ന് കാഴ്ച്ചവെച്ച തരത്തിലുള്ള എക്സ്‌പ്ലോസീവ് ഇന്നിംഗ്സ് അയാളിൽ നിന്ന് പിറവികൊള്ളുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

അവിടെ ബാംഗ്ലൂരിന്റെ മികച്ച ഫോമിലുള്ള പേസറായ ഹേസൽവുഡിനെ രണ്ടാം ഓവറിൽ 22 റൺസിന് പ്രഹരിച്ചും പവർപ്ളേയിൽ തന്നെ 6 സിക്‌സറുകൾ പേരിലാക്കിയും തന്റെ റെപ്യൂട്ടഷൻ ഒരിക്കൽ കൂടി തെളിയിക്കുന്ന 29 ബോളിലെ 66 റൺസുകൾ.