ബാബര്‍ ടി20 നായകസ്ഥാനം ഒഴിയണം; ആവശ്യവുമായി അഫ്രീദി

ബാബര്‍ അസം ടി20 നായകസ്ഥാനം ഒഴിയണമെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ബാബര്‍ കൂടുതല്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കേണ്ട സമയമാണിതെന്നും ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ശ്രമിക്കണമെന്നും അഫ്രീദി ഉപദേശിച്ചു.

ബാബര്‍ ടി20 നായകസ്ഥാനം ഒഴിയണണെന്നാണ് എന്റെ അഭിപ്രായം. പ്രയാസകമായ തീരുമാനമാണത്. അവന്‍ കൂടുതല്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ശ്രമിക്കണം. ബാബറിനെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. അതുകൊണ്ടാണ് അവന്‍ ടി20 ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം അനാവശ്യമായി എടുക്കേണ്ടെന്ന് പറയുന്നത്.

ടെസ്റ്റില്‍ നായകനും ബാറ്റ്സ്മാനായും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ഷദാബ്, റിസ്വാന്‍, ഷാന്‍ മസൂദ് എന്നിവരെല്ലാം പാകിസ്ഥാനെ ടി20യില്‍ നയിക്കാന്‍ കഴിവുള്ളവരാണെന്നും അഫ്രീദി പറഞ്ഞു.

Read more

പാകിസ്ഥാന്‍ ടി20 നായകസ്ഥാനം ബാബര്‍ ഒഴിഞ്ഞാല്‍ അടുത്തതായി അവസരം ലഭിക്കാന്‍ കൂടുതല്‍ സാദ്ധ്യത മുഹമ്മദ് റിസ്വാനാണ്. എന്നാല്‍ ടി20 ലോകകപ്പിലടക്കം അടുത്ത കാലത്തായി താരം മോസം ഫോമിലാണ്.