ബാബറിന്റെ പിടിവാശി പാകിസ്ഥാന്‍ ക്രിക്കറ്റിനെ തന്നെ നശിപ്പിക്കുന്നു: തുറന്നടിച്ച് പാക് താരം

ബാബര്‍ അസം ഓപ്പണറായി തുടരുന്നതാണ് ടി20 ലോകകപ്പ് ഫൈനല്‍ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. 2022 ലെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ടൂര്‍ണമെന്റിലുടനീളം ബാബര്‍ റണ്‍സെടുക്കാന്‍ പാടുപെട്ടിരുന്നു.

ബാബര്‍ അസം സ്വാര്‍ത്ഥനും പിടിവാശിക്കാരനാണ്. കറാച്ചി കിംഗ്സിനൊപ്പം ഉണ്ടായിരുന്നപ്പോഴും ഇത് തന്നെ സംഭവിച്ചു. ബാബര്‍ ഓപ്പണറായി കളിക്കുന്നത് അവരുടെ മാനേജ്മെന്റിന് ഇഷ്ടപ്പെട്ടില്ല. പക്ഷേ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ഓപ്പണ്‍ ചെയ്യണമെന്ന്തില്‍ ബാബര്‍ ഉറച്ചുനിന്നു.

എന്തുകൊണ്ടാണ് ബാബര്‍ അങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. മധ്യനിരയില്‍ കളിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല. ബാബറിന്റെ പിടിവാശി പാകിസ്ഥാന്‍ ക്രിക്കറ്റിന് ദോഷം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. റിസ്വാന്‍ പ്രകടനം നടത്തിയാല്‍ ബാബറും നന്നായി ബാറ്റ് ചെയ്യും. വളരെ പതുക്കെയാണ് ബാബര്‍ തന്റെ ഇന്നിംഗ്സ് ആരംഭിക്കുന്നത്.

നിസ്വാര്‍ത്ഥനായിരിക്കാന്‍ വിരാട് കോഹ്ലിയെപ്പോലെ മറ്റാരുമില്ല. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം ലോകകപ്പ് തോറ്റു, അദ്ദേഹത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. അദ്ദേഹത്തിന് ക്യാപ്റ്റന്‍സി പോലും നഷ്ടപ്പെട്ടു. ടീമിലെ സ്ഥാനത്തെക്കുറിച്ച് പലരും ചോദ്യങ്ങള്‍ ഉന്നയിച്ചു.

അവന്‍ വിട്ടുകൊടുത്തില്ല, പുതിയ ക്യാപ്റ്റന് തന്റെ പൂര്‍ണ്ണ പിന്തുണ നല്‍കുകയും അവന്‍ ആവശ്യപ്പെട്ട നമ്പറില്‍ കളിക്കുകയും ചെയ്തു. ഏഷ്യാ കപ്പിന് ശേഷം അദ്ദേഹം തന്റെ ഫോമില്‍ വീണ്ടും ഉയര്‍ന്നുവന്നെന്നും കനേരിയ ചൂണ്ടിക്കാട്ടി.