ബാബറിന്റെ വിജയത്തിന് പിന്നില്‍ കോഹ്‌ലിയുടെ ഉപദേശം; വെളിപ്പെടുത്തി താരം

ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. 1258 ദിവസത്തിന് ശേഷമാണ് കോഹ്‌ലി ഒന്നാം റാങ്കില്‍ നിന്നും താഴെ വീഴുന്നത്. 2017 ഒക്‌ടോബറില്‍ ഒന്നാം സ്ഥാനത്തെത്തിയ ശേഷം കോഹ്‌ലിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലായിരുന്നു. ഇപ്പോഴിതാ തന്റെ വിജയത്തിന് പിന്നില്‍ കോഹ്‌ലിയുടെ ഉപദേശമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാബര്‍.

“മുമ്പ് ഞാന്‍ നെറ്റ്‌സിലെ പരിശീലനം കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ പിന്നീട് പതുക്കെ ഈ കുറവ് ഞാന്‍ മറികടന്നു. നെറ്റ് സെഷനുകള്‍ ഗൗരവമായി എടുക്കുന്നില്ലയെങ്കില്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കില്ലയെന്ന് ഞാന്‍ മനസ്സിലാക്കി. ഇതിനെകുറിച്ച് ഞാന്‍ ഒരിക്കല്‍ കോഹ്‌ലിയുമായി സംസാരിച്ചിരുന്നു. നെറ്റ് സെഷനുകള്‍ മത്സരങ്ങളെ പോലെ ഗൗരവമായി കാണണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.”

Virat Kohli has far more experience than Babar Azam: Younis Khan plays down comparison

“നെറ്റ്‌സില്‍ മോശം ഷോട്ടുകള്‍ കളിച്ച് പുറത്തായാല്‍ മത്സരങ്ങളിലും അത് ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഹ്‌ലിയുടെ ഈ നിര്‍ദ്ദേശം എന്നെ ഒരുപാട് സഹായിച്ചു. ഇപ്പോള്‍ നെറ്റ്‌സിലെ പരിശീലനത്തില്‍ ഞാന്‍ തൃപ്തനാണ്. നെറ്റ് സെഷന്‍ നന്നായി പോയില്ലെങ്കില്‍ ഞാനിപ്പോള്‍ അസ്വസ്ഥനായിരിക്കും” ബാബര്‍ അസം പറഞ്ഞു.

Babar Azam named Pakistan

Read more

ഐ.സി.സിയുടെ ബാറ്റ്സ്മാന്മാരുടെ ഏകദിന റാങ്കിംഗില്‍ ഒന്നാമത് എത്തുന്ന നാലാമത്തെ മാത്രം പാക് താരമാണ് ബാബര്‍ അസം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ നേടിയ 94 റണ്‍സാണ് ബാബറിന്റെ റാങ്കിംഗ് മുന്നേറ്റത്തിന് തുണയായത്. 865 പോയിന്റാണ് ബാബര്‍ അസമിനുള്ളത്. രണ്ടാമതുള്ള കോഹ്‌ലിക്ക് 857 പോയിന്റാണ് ഉള്ളത്. ബാബറുമായി 8 പോയിന്റിന്റെ വ്യത്യാസം.