ഇനി ബാബര്‍ ഒന്നാം നമ്പര്‍ താരം, കോഹ്‌ലിയെ താഴെയിറക്കി

ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ മറികടന്ന് പാകിസ്ഥാന്റെ ബാബര്‍ അസം ഒന്നാമത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ നേടിയ 94 റണ്‍സാണ് ബാബറിന്റെ റാങ്കിംഗ് മുന്നേറ്റത്തിന് തുണയായത്. 865 പോയിന്റാണ് ബാബര്‍ അസമിനുള്ളത്.

രണ്ടാമതുള്ള കോഹ്‌ലിക്ക് 857 പോയിന്റാണ് ഉള്ളത്. ബാബറുമായി 8 പോയിന്റിന്റെ വ്യത്യാസം. ഐ.സി.സിയുടെ ബാറ്റ്സ്മാന്മാരുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന നാലാമത്തെ മാത്രം പാക് താരമാണ് ബാബര്‍ അസം.

Image

ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയാണ് പട്ടികയിലെ മൂന്നാമന്‍. 825 പോയിന്റാണ് രോഹിത്തിനുള്ളത്. ടെയ്‌ലര്‍, ആരോണ്‍ ഫിഞ്ച് എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.

Boult jumps to fourth in ODI rankings | cricket.com.au

ബോളര്‍മാരുടെ ഏകദിന റാങ്കിംഗില്‍ ന്യൂസിലാന്‍ഡ് പേസര്‍ ബോള്‍ട്ടാണ് ഒന്നാമത്. 737 പോയിന്റാണ് താരത്തിനുള്ളത്. 690 പോയിന്റുമായി ഇന്ത്യയുടെ ജസ്പ്രീത് ബുംറ പട്ടികയില്‍ നാലാമതുണ്ട്.