അഡ്‌ലെയ്ഡ് ഓവലിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിനിടെ ബ്രിസ്‌ബേനിലെ ഓസ്‌ട്രേലിയൻ ബാറ്റർമാർക്കെതിരെ മുഹമ്മദ് സിറാജ് ബൗൺസർ ആക്രമണം അഴിച്ചുവിടുമെന്നും ഓസ്‌ട്രേലിയയെ തകർത്തു എറിയുമെന്നും സുനിൽ ഗവാസ്‌കർ. കഴിഞ്ഞ കളിയിൽ സിറാജിന് തന്റെ നിലവാരത്തിൽ എത്താൻ ആയില്ല എന്നും എന്നാൽ അവൻ അടുത്ത മത്സരത്തിൽ തിളങ്ങുമെന്നും ഉള്ള പ്രത്യാശ അദ്ദേഹം പങ്കുവെച്ചു.
മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ ഷോർട്ട് പിച്ച് സ്റ്റഫ് ഉപയോഗിച്ച് ഇന്ത്യൻ ടെയ്‌ലൻഡർമാരെ പരീക്ഷിക്കുകയും അവരെ പുറത്താക്കുന്നതിൽ വിജയിക്കുകയും ചെയ്തു. സിറാജ് ബൗൺസറിൽ പുറത്തായില്ലെങ്കിലും കമ്മിൻസിൽ നിന്ന് അദ്ദേഹത്തിന് ഒരു ബൗൺസർ കിട്ടിയെന്നും പണി തിരിച്ച് കൊടുക്കെന്നും മുൻ താരം പറഞ്ഞു.
“സിറാജ് ബാറ്റ് ചെയ്യുമ്പോൾ അവനെതിരെ അവർ ആക്രമണം അഴിച്ചുവിട്ടു. അതിന് അവനെ കുറ്റം പറയാൻ പറ്റില്ല. അവൻ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ഓസ്‌ട്രേലിയക്കാർ ചാർജ്ജ് ചെയ്തുവെന്ന് ഞാൻ കരുതുന്നു. ഗബ്ബയിൽ പന്ത് കൈയിൽ കിട്ടിയാൽ അതേ രീതിയിൽ ഓസ്‌ട്രേലിയക്കാർക്ക് അത് തിരികെ നൽകും.” സുനിൽ ഗവാസ്‌കർ പറഞ്ഞു.
ട്രാവിസ് ഹെഡിനെ പുറത്താക്കിയതിന് ശേഷം സിറാജ് വഴക്ക് ഉണ്ടാക്കിയിരുന്നു. 141 പന്തിൽ നിന്ന് 140 റൺസ് നേടിയ താരം ഇന്ത്യൻ താരവുമായി ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. അടുത്ത ടെസ്റ്റ് നടക്കുന്ന ബ്രിസ്‌ബേനിൽ ഇരുടീമുകളും കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു.