ആ പതിനാറുകാരന്‍ തീപ്പൊരി അരങ്ങേറി, ഓസീസിനെതിരെ പാകിസ്ഥാന്‍ പുറത്ത്

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ ആദ്യ ദിനം തന്നെ പാകിസ്ഥാന്‍ പുറത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 86.2 ഓവറില്‍ 240 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീഴത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് പാകിസ്ഥാന്റെ നടുവൊടിച്ചത്.

പാകിസ്ഥാനായി 16-കാരന്‍ പേസര്‍ നസീം ഷാ അരങ്ങേറി. ഏഴ് റണ്‍സാണ് അരങ്ങേറ്റ മത്സരത്തില്‍ ഷാ സ്വന്തമക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് ഷായ്ക്ക് ദേശീയ ടീമിലേക്ക് അവസരം ഒരുക്കികൊടുത്തത്.

പാകിസ്ഥാനായി അസദ് ഷെഫീഖ് അര്‍ദ്ധ സെഞ്ച്വറി നേടി. 134 പന്തില്‍ ഏഴ് ബൗണ്ടറി അടക്കം 76 റണ്‍സാണ് ഷെഫീഖ് സ്വന്തമാക്കിയത്. ഷെഫീഖിന്റെ പ്രകടനമാണ് പാകിസ്ഥാനെ 200 കടത്തിയത്. ഷാന്‍ മസൂദ് (27), അസര്‍ അലി (39), മുഹമ്മദ് റിസ്വാന്‍ (37), യാസിര്‍ ഷാ (26) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ഹാരിസ് സുഹൈലും (1), ബാബര്‍ അസമും (1) ഇഫ്ത്തിഖാര്‍ അഹമ്മദും (7) നിരാശപ്പെടുത്തി.

Read more

ഓസ്‌ട്രേലിയക്കായി സ്റ്റാര്‍ക്ക് 18.2 ഓവറില്‍ 52 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. കുമ്മിന്‍സ് മൂന്നും ഹസില്‍ വുഡ് രണ്ടും വിക്കറ്റ് വീഴ്ത്തി. ലിയോണാണ് അവശേഷിക്കുന്ന ഒരു വിക്കറ്റ് സ്വന്തമാക്കിയത്.