‘എന്റെ നായകത്വം മികച്ചതായിരുന്നില്ല, സ്വയം വിഡ്ഢിയായതു പോലെ തോന്നി’; ക്ഷമ ചോദിച്ച് പെയ്ന്‍

Advertisement

സിഡ്‌നി ടെസ്റ്റില്‍ എല്ലാ തന്ത്രങ്ങളും പാളി അവസ്ഥയിലായിരുന്നു ഓസീസ്. അത് താരങ്ങളുടെ ശരീരഭാഷയിലും പ്രകടമായിരുന്നു. അശ്വിന്‍- വിഹാരി സഖ്യം ക്രീസില്‍ നിലയുറച്ചതിന് പിന്നാലെ ബോളുകൊണ്ട് മാത്രമല്ല വാക്കുകള്‍ കൊണ്ടും കുബുദ്ധി കൊണ്ടും ഓസീസ് താരങ്ങള്‍ പോരടിച്ചു. ഇപ്പോഴിതാ തന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിലും അശ്വിനോട് പ്രകോപനപരമായി സംസാരിച്ചതിലും ക്ഷമ ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഓസീസ് നായകന്‍ ടിം പെയ്ന്‍.

‘എന്റെ നായകത്വം മികച്ചതായിരുന്നില്ല. ഞാന്‍ കളിയുടെ സമ്മര്‍ദ്ദം കൂട്ടി, അത് പിന്നെ എന്റെ മൂഡിനെ ബാധിച്ചു. അത് എന്റെ പ്രകടനത്തേയും പിന്നോട്ടടിച്ചു. കളിക്ക് ശേഷം ഉടനെ തന്നെ ഞാന്‍ അശ്വിനോട് സംസാരിച്ചിരുന്നു. ഒരു വിഡ്ഢിയെ പോലെയായി ഞാന്‍ മാറിയല്ലേ എന്ന് ഞാന്‍ അശ്വിനോട് ചോദിച്ചു. അത് പറഞ്ഞ് ഞങ്ങള്‍ ചിരിക്കുകയും ചെയ്തു.’

Ball tampering scandal the making of Australian skipper Tim Paine – 2GB

‘എന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ പിഴവുകള്‍ക്കും ക്ഷമ ചോദിക്കുകയാണ്. ഈ ടീമിനെ എങ്ങനെ നയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചുവോ അങ്ങനെയല്ല അവിടെ സംഭവിച്ചത്. കഴിഞ്ഞ 18 മാസം കൊണ്ട് സൃഷ്ടിച്ച നിലവാരത്തില്‍ നിന്ന് താഴേക്ക് പോയി. മുന്‍പോട്ട് വന്ന് അത് ഞാന്‍ തുറന്ന് പറയണം എന്ന് എനിക്ക് തോന്നി.’

Australia v India: Tim Paine cops punishment for umpire spray

‘സ്വന്തം കഴിവ് ഉപയോഗിച്ചാണ് കളിക്കേണ്ടത് എന്നാണ് ടീം അംഗങ്ങളോട് ഞാന്‍ പറയുക. വൈകാരികമായല്ല കളിക്കേണ്ടത്. എന്നാല്‍ ഇന്നലെ എന്റെ ഭാഗത്ത് നിന്നുണ്ടായത് അതല്ല. എന്റെ മനോഭാവം ശരിയായിരുന്നില്ല. പിരിമുറുക്കത്തിലായിരുന്നു ഞാന്‍. രണ്ട് ടീമുകളും തമ്മിലുള്ള സൗഹൃദം അതേ പോലെ തന്നെ തുടരുക തന്നെ ചെയ്യും’ പെയ്ന്‍ പറഞ്ഞു.