ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യ സൂപ്പറാണ്; ഏകദിന, ടി20 ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്നു

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക് വന്‍ ഡിമാന്‍ഡ്. വെറും 24 മണിക്കൂറിനുള്ളില്‍  ടി-20, ഏകദിന പരമ്പരകള്‍ക്കുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. മൂന്ന് ടി-20കള്‍ക്കും രണ്ട് ഏകദിനങ്ങള്‍ക്കുമുള്ള ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിഞ്ഞത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ടിക്കറ്റുകള്‍ വില്പനയ്ക്ക് വെച്ചത്. ഇനി സിഡ്‌നിയില്‍ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിലെ ഏതാനും ടിക്കറ്റുകള്‍ കൂടിയാണ് ബാക്കിയുള്ളത്. ഏകദിന, ടി-20 പരമ്പരകളില്‍ 50 ശതമാനം കാണികളെയാണ് അനുവദിക്കുക. സിഡ്‌നി, മാനുക ഓവല്‍ എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍.

Cricket Australia reveals international summer cricket schedule featuring India, but warns there may be changes - ABC News

മൂന്നു വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് ഇന്ത്യ ഓസീസ് പര്യടനത്തില്‍ കളിക്കുക. നവംബര്‍ 27-ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകും.

India set to kick-off Australia tour from Sydney - cricket - Hindustan Times

ഡിസംബര്‍ 4- നാണ് മൂന്ന് മത്സരം അടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലില്‍ ആരംഭിക്കും.