കരുത്ത് തെളിയിക്കാന്‍ കോഹ്‌ലിപ്പട; ഇന്ത്യ-ഓസീസ് ആദ്യ ടി20-ക്ക് മണിക്കൂറുകള്‍ മാത്രം

ഇന്ത്യയുടെ ഓസീസിന് പര്യടനത്തിലെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. കാന്‍ബറയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.40-നാണ് മത്സരം തുടങ്ങുന്നത്. ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ ഓസീസ് ഇറങ്ങുമ്പോള്‍ അവസാന മത്സരത്തില്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

ഏകദിനത്തില്‍നിന്നു വ്യത്യസ്തമായി ടി20യില്‍ പരീക്ഷിക്കാന്‍ ഇന്ത്യയ്ക്ക് മികച്ച ലൈനപ്പുമുണ്ട്. ബാറ്റിംഗിലും ബോളിംഗിലും ഒരു പോലെ തിളങ്ങുന്ന സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. ഓരോ സ്ഥാനത്തേക്കും ഇടംകണ്ടെത്താന്‍ മത്സരിക്കുന്ന ഒന്നിലധികം താരങ്ങള്‍ ടീമിലുണ്ട്. ഏകദിനത്തില്‍ അഞ്ചാം നമ്പരില്‍ പരാജയപ്പെട്ട കെ.എല്‍ രാഹുല്‍ ഓപ്പണറുടെ റോളിലേക്ക് മടങ്ങിയെത്തിയേക്കും.

Image

പാണ്ഡ്യ, ജഡേജ, കോഹ്‌ലി തുടങ്ങിയവര്‍ ഫോമിലാണ്. ധവാനും ശ്രേയസ് അയ്യരും കൂടി ഫോം കണ്ടെത്തിയാല്‍ ഇന്ത്യ കൂടുതല്‍ കരുത്തരാകും. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടംനേടാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. അരങ്ങേറ്റ മത്സരത്തില്‍ തന്നെ തിളങ്ങിയ ടി.നടരാജന് ടി20യിലും അവസരം നല്‍കിയേക്കും.

World Cup 2019: Stoinis recovers from injury, retained in Australia

നടരാജും ബുംറയും എറിയുന്ന ഡെത്ത് ഓവറുകള്‍ ഓസീസിന് വെല്ലുവിളിയാകും. ഇവര്‍ക്ക് പിന്തുണയുമായി വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജയും കളത്തിലുണ്ട്. ഏകദിന പരമ്പരയില്‍ മാസ്മരിക പ്രകടനം നടത്തിയെങ്കിലും പ്രധാന താരങ്ങളുടെ പരിക്ക് ഓസീസിനു തിരിച്ചടിയാണ്. പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ ടീമില്‍ ഉണ്ടാകില്ല. മാര്‍ക്ക് സ്റ്റോയിനിസും പരിക്കു മൂലം കളിക്കില്ലെന്നാണ് സൂചന.