ഷെയ്ന്‍ വോണിന് ബൈക്ക് അപകടത്തില്‍ പരിക്ക്

ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് വാഹനാപകടത്തില്‍ പരിക്ക്. മകന്‍ ജാക്സണോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ബൈക്കില്‍ നിന്ന് തെന്നിവീണ വോണും മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വോണ്‍ തന്നെയാണ് ബൈക്കോടിച്ചത്. 52 കാരനായ വോണിനെയും മകനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.