'പൂജാരയുടെ ദൗര്‍ബല്യം മനസ്സിലാക്കി മികച്ച പദ്ധതികള്‍ തയ്യാറാക്കി'; തുറന്നു പറഞ്ഞ് ഗ്ലെന്‍ മഗ്രാത്ത്

ഓസീസിനെതിരായി നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയേറെ പ്രതീക്ഷവെച്ചിരുന്ന താരമായിരുന്നു ചേതേശ്വര്‍ പൂജാര. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ 500ലധികം റണ്‍സ് നേടിയ പൂജാരയ്ക്കാകട്ടെ ഇത്തവണ ശോഭിക്കാനായില്ല. ഇപ്പോഴിതാ പൂജാരയെ ഓസീസ് ബോളര്‍മാര്‍ കൈകാര്യം ചെയ്ത രീതിയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മൂന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്ത്.

“പുജാര ഇത്തവണ പുറത്തായതെല്ലാം ഒരേ രീതിയിലായിരുന്നു. എന്നാല്‍ പുറത്താക്കിയ പന്തുകളെല്ലാം വളരെ മനോഹരവുമാണ്. വലം കൈയന്‍മാരെ നിരവധി തവണ ഓസീസ് ബോളര്‍മാര്‍ ഇത്തരത്തില്‍ പുറത്താക്കി. ഓഫ്സ്റ്റംപിനോട് ചേര്‍ന്നാണ് പന്തെറിയുന്നത്. അവിടെ തുടര്‍ച്ചയായി പന്തെറിയുമ്പോള്‍ അവന് റണ്‍സെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ത്തന്നെ പുജാരയെ എത്ര സമയം വേണമെങ്കിലും അങ്ങനെ പിടിച്ചുനിര്‍ത്താനാവും.”

I like the game the way it is: Glenn McGrath against ICC

“അവന്‍ എത്ര സമയം വേണമെങ്കിലും നിങ്ങളെ വേദനിപ്പിക്കാതെ അങ്ങനെ ബാറ്റ് ചെയ്യും. എവിടെയെങ്കിലും ഒരു പിഴവ് സംഭവിച്ചാല്‍ വിക്കറ്റ് ലഭിക്കും. ബോളര്‍മാര്‍ ഓഫ്സ്റ്റംപില്‍ പന്തെറിയാന്‍ സ്ഥിരതയുള്ളവരും ക്ഷമയുള്ളവരുമാണെങ്കില്‍ വിക്കറ്റ് ലഭിക്കും.”

IND vs AUS: We were going to make it as hard as possible for Cheteshwar Pujara, says Pat Cummins | Cricket News | Zee News

“ഇത്തവണ ഏറ്റവും കൂടുതല്‍ പുജാര കുടുങ്ങിയത് ഓഫ്സ്റ്റംപിനോട് ചേര്‍ന്നെത്തിയ പന്തിലാണ്. സ്ഥിരതയോടെ അതേ ലൈനില്‍ പന്തെറിയുമ്പോള്‍ പുജാര ബാറ്റുവെക്കാന്‍ നിര്‍ബന്ധിതനാവുന്ന അവസ്ഥയാണുള്ളത്. പാറ്റ് കമ്മിന്‍സിന്റെ വേഗവും ലൈനുമാണ് പുജാരയെ ഇത്തവണ ഏറെ ബുദ്ധിമുട്ടിച്ചത്.”

IND vs AUS | SCG Day 3 Talking Points: Pujara

“പുജാരയുടെ ദൗര്‍ഭല്യം എന്തെന്ന് ഓസീസ് ബൗളര്‍മാര്‍ നേരത്തെ മനസിലാക്കിയെന്നാണ് എനിക്ക് തോന്നുന്നത്. അതിനാല്‍ത്തന്നെ പുജാരയ്ക്കെതിരേ മികച്ച പദ്ധതി അവര്‍ക്കുണ്ടായിരുന്നു. ആ പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കാനും അവര്‍ക്കായി” മഗ്രാത്ത് പറഞ്ഞു.

AUS vs IND, 3rd Test: We Were Going To Make It As Hard As Possible For Cheteshwar Pujara, Says Pat Cummins | Cricket Newsഇന്ത്യ 2018-19 സീസണില്‍ ഓസ്ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോള്‍ 74.43 ശരാശരിയില്‍ 521 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്താവുന്ന അത്ര മികച്ച പ്രകടനമൊന്നും പൂജാരയില്‍ നിന്നുണ്ടായില്ല.