ഓസ്ട്രേലിയ കിരീടം നിലനിർത്താനുള്ള ഒരുക്കം ആരംഭിച്ച് കഴിഞ്ഞു, സ്വന്തം നാട്ടിൽ തോൽപ്പിച്ച പക തീർക്കുക ലക്ഷ്യം

കിരീടം നിലനിർത്താനുള്ള ഒരുക്കം ഓസ്ട്രേലിയ ആരംഭിച്ച് കഴിഞ്ഞു, ഈ വർഷം സെപ്റ്റംബറിൽ ഓസ്ട്രേലിയ ഇന്ത്യക്ക് എതിരെ ടി20 പരമ്പരക്ക് എത്തുന്നു എന്നതാണ് പുതിയതായി പുറത്തുവരുന്ന റിപോർട്ടുകൾ. ഇന്ത്യയിൽ വെച്ചാണ് പരമ്പര നടക്കുക. ഐസിസി ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് എന്ന നിലയിൽ ഏറ്റവും മികച്ച വിന്നിങ് കോമ്പിനേഷനെ കണ്ടുപിടിക്കുക എന്നതാകും ഓസ്‌ട്രേലിയുടെ ലക്‌ഷ്യം. സിംബാബ്‌വെ, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നിവയ്‌ക്കെതിരെയും ഓസ്‌ട്രേലിയ വൈറ്റ് ബോൾ പരമ്പരകൾ കളിക്കുന്നുണ്ട്.

അടുത്ത വർഷം ഫെബ്രുവരിയിലും ഓസ്‌ട്രേലിയ ഇന്ത്യയിൽ പര്യടനം നടത്തുന്നുണ്ട്. അന്ന് ഇന്ത്യ നാലു ടെസ്റ്റുകൾ ഓസ്ട്രേലിയക്ക് എതിരെ കളിക്കും. ഇന്ത്യയുടെ അടുത്ത അസൈൻമെന്റ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയാണ്, അത് ജൂൺ 9 ന് ആരംഭിക്കുന്നത് ജൂൺ 19 വരെ നീണ്ടുനിൽക്കും. ടി20 ലോകകപ്പ് മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്നതിനാൽ, എല്ലാ ടീമുകളും ധാരാളം മത്സരങ്ങളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് ശേഷം ഇന്ത്യ അയർലൻഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ പര്യടനം നടത്തും. കഴിഞ്ഞ വര്ഷം ലോകകപ്പിൽ സംഭവിച്ച തെറ്റുകൾ സംഭവിക്കാതിരിക്കാൻ ഒരുങ്ങി തന്നെയാണ് ഇന്ത്യ ഇറങ്ങാൻ ശ്രമിക്കുക.

ആരും പ്രതീക്ഷ കൊടുക്കാത്ത നിലയിൽ നിന്നാണ് കഴിഞ്ഞ വർഷം ലോകകപ്പ് ഓസ്ട്രേലിയ നേടിയത്. ഓസ്‌ട്രേലിയയിൽ നടന്ന പരമ്പര ആകട്ടെ ജയിച്ചത് ഇന്ത്യ ആയിരുന്നു.

ഇന്ത്യയെ പിടിച്ചുകെട്ടാൻ ഓസ്‌ട്രേലിയക്ക് സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.