ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആര് നേടും?; പ്രവചനവുമായി വസീം അക്രം

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഡിസംബറില്‍ തുടങ്ങാനിരിക്കെ ഫേവറിറ്റുകളെ പ്രവചിച്ച് മുന്‍ പാക് താരം വസീം അക്രം. ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയാണ് ഫേവറിറ്റുകളെന്നു അക്രം പറഞ്ഞു. ക്രിക്കറ്റ്ബാസ് എന്ന യൂട്യൂബ് ചാനലിനും നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ടെസ്റ്റ് പരമ്പരയില്‍ ഇരുടീമുകളും നന്നായി പെര്‍ഫോം ചെയ്യുമെങ്കിലും ഓസ്ട്രേലിയയായിരിക്കും ഫേവറിറ്റുകള്‍. ഓസ്ട്രേലിയയുടെ ഫാസ്റ്റ് ബോളിംഗ് നിര ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് തുടങ്ങി ലോകോത്തര ബോളര്‍മാര്‍ അവര്‍ക്കുണ്ട്.”

They can be one of the great Australian teams

“ടെസ്റ്റ് പരമ്പര വളരെയധികം ആവേശകരമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ജസ്പ്രീത് ബുംറ നയിക്കുന്ന ഇന്ത്യയുടെ പേസ് ബോളിംഗ് നിര ശക്തമാണ്. മുഹമ്മദ് ഷമി, നവദീപ് സെയ്നി തുടങ്ങി ഇന്ത്യന്‍ പേസിംഗ് നിരയും കേമന്‍മാരാണ്. പഴയ ഇന്ത്യന്‍ ടീമല്ല ഇപ്പോഴത്തേത്, ആത്മവിശ്വാസമാണ് ഇപ്പോള്‍ അവരുടെ മുഖമുദ്ര. ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ തന്നെ മാറിപ്പോയിരിക്കുന്നു. ഒരു ടീമെന്ന നിലയില്‍ ആരെയും തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഇപ്പോള്‍ അവര്‍ക്കുണ്ട്” അക്രം പറഞ്ഞു.

Virat Kohli Values Test Cricket - Rahul Dravid

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്ബേണിലും നടക്കും. പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ മുന്‍നിര പേസര്‍മാരായ ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓസീസ് പര്യടനത്തില്‍ കളിക്കുന്നില്ല.

5 flaws which still bother No.1 ranked Indian Test side

ഇന്ത്യന്‍ ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, മുഹമ്മദ് സിറാജ്