മായങ്കിന് വീണ്ടും അവഗണന, പ്രതിഷേധം കത്തുന്നു

Gambinos Ad
ript>

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലുളള ഇന്ത്യന്‍ ടീമില്‍ നിന്നും കര്‍ണാടക താരം മായങ്ക് അഗര്‍വാളിനെ തഴഞ്ഞതില്‍ വ്യാപക പ്രതിഷേധം. ട്വറ്ററിലൂടെ നിരവധി പേരാണ് അഗര്‍വാളിനെ തഴഞ്ഞതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നത്. ദീര്‍ഘകാലമായി അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി കൊണ്ടിരിക്കുന്ന താരമാണ് മായങ്ക് അഗര്‍വാള്‍.

Gambinos Ad

നേരത്തെ, മായങ്ക് അഗര്‍വാള്‍ ഹൈദരാബാദ് ടെസ്റ്റില്‍ അരങ്ങേറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ടീം നായകന്‍ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ച് അഗര്‍വാളിന് അവസരം നല്‍കുമെന്നായിരുന്നു റഇപ്പോര്‍ട്ടുകള്‍. എന്നാല്‍ ടീം പ്രഖ്യാപനമുണ്ടായപ്പോള്‍ അത് സംഭവിച്ചില്ല. ഇതാണ് സെലക്ടര്‍മാര്‍ക്കെതിരെ പ്രതിഷേധം അലയടിക്കാന്‍ കാരണം.

ഇംഗ്ലണ്ടിനെതിരെ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയിലും അഗര്‍വാള്‍ തഴയപ്പെടുന്നത്.