ബാബറിന്‍റെ ബാറ്റിംഗ് മിടുക്കും ഓസീസിന്‍റെ ഫീല്‍ഡിംഗ് പരാജയങ്ങളും

വിമല്‍ താഴെത്തുവീട്ടില്‍

ബാബര്‍ അസമിന്റെ ബാറ്റിംഗ് മിടുക്കും ചില ഫീല്‍ഡിംഗ് പരാജയങ്ങളും പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ ജയം നേടുന്നതില്‍ പരാജയപ്പെടുത്തി. കളിക്ക് പുതു ജീവന്‍ നല്‍കി ആതിഥേയ ടീമിന്റെ അഭിമാനവും കത്ത് സൂക്ഷിക്കേണ്ട ഒരു സന്ദര്‍ഭം, 21ന് 2 എന്ന നിലയില്‍ പാകിസ്ഥാന്‍ നില്‍ക്കുമ്പോഴാണ് ബാബര്‍ ബാറ്റിംഗിനിറങ്ങിയത്. എന്നാല്‍ അബ്ദുള്ള ഷഫീഖിനൊപ്പം മൂന്നാം വിക്കറ്റില്‍ 228 റണ്‍സിന്റെ അവിശ്വസനീയമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തി പാകിസ്ഥാന്‍ ആരാധകരുടെ മുഖത്ത് പ്രത്യാശയുടെ കിരണങ്ങള്‍ പാകി. എന്നാല്‍ ഷഫീഖ് സെഞ്ച്വറിക്ക് കുറച്ച് ദൂരം മുന്‍പ് അടിപതറിയപ്പോഴും ബാബര്‍ അസം പതറിയില്ല.

പാക്കിസ്ഥാന്റെയും ഈ ടെസ്റ്റ് മത്സരത്തിന്റെയും നായകനായ ബാബര്‍ തന്റെ 100 പൂര്‍ത്തിയാക്കി, തന്റെ ആദ്യ ഡബിള്‍ സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്നു എന്നാല്‍ അവിചാരിതമായി നഥാന്‍ ലിയോണിന്റെ ഇരയായി പവലിയനിലേക്ക് മടങ്ങി. ബാബറുടെ ഇന്നിംഗ്സ് അപ്രതീഷിതമായി അവസാനിച്ചിരിക്കാം, പക്ഷേ അത് പാകിസ്താന്റെ പ്രകടനത്തെ മാറ്റ് കൂട്ടുക തന്നെ ചെയ്തു. അതോടൊപ്പം സ്പിന്നര്‍ നഥാന്‍ ലിയോണ്‍ അവസാന 13 ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി എങ്കിലും കറാച്ചിയിലെ ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റ് വിജയത്തിന് ആവിശ്യമായ മൂന്ന് വിക്കറ്റ് വീഴ്ത്തനായില്ല. 506 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് വേണ്ടി ബാബര്‍ 196 റണ്‍സും മുഹമ്മദ് റിസ്വാന്‍ പുറത്താകാതെ 104 റണ്‍സും നേടിയപ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സിലവസാനിപ്പിക്കാനും ഓസീസ് പ്രതീക്ഷിച്ച വിജയത്തിന് തടയിടാനും സാധിച്ചു.

425 ബോളുകള്‍ നേരിട്ട് ബാബര്‍ ഓസ്ട്രേലിയയുടെ ബൗളര്‍മാരെ നിഷ്പ്രഭമാക്കിയായിരുന്നു ഒരു ടെസ്റ്റിന്റെ നാലാം ഇന്നിംഗ്സിലെ ഒരു ക്യാപ്റ്റന്റെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ നേടിയത്. അതുപോലെ തന്നെ ഒരു ടെസ്റ്റ് മത്സരത്തിന്റെ നാലാം ഇന്നിംഗ്സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ഏക പാകിസ്ഥാന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് മുമ്പ് യൂനിസ് ഖാന്‍ സ്വന്തമായിരുന്നു. 2007ല്‍ കൊല്‍ക്കത്തയില്‍ ഇന്ത്യയ്ക്കെതിരെ അദ്ദേഹം നേടിയ 107 റണ്‍സ് ആയിരുന്നു പഴക്കഥയായത്.

എന്നാല്‍ കളിയുടെ ആവേശം മുറുക്കിയത്, 12.2 ഓവര്‍ ശേഷിക്കെ ലിയോണ്‍ പാക് നായകന്റെ ധീരമായ ചെറുത്തുനില്‍പ്പ് അവസാനിച്ചത്തോടെയായിരുന്നു. അടുത്ത ബോളില്‍ ഫഹീം അഷ്റഫിനെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കി ഓസ്ട്രേലിയന്‍ പ്രതീക്ഷകള്‍ ലിയോണ്‍ പുനരുജ്ജീവിപ്പിച്ചു. ലിയോണിന്റെ ഹാട്രിക് ബോള്‍ സാജിദ് ഖാന്‍ പ്രതിരോധിച്ചു, അവസാന 12 ഓവറുകള്‍ ബാക്കിയായപ്പോള്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടത് നാല് വിക്കറ്റുകളായിരുന്നു.

49 ബോളുകള്‍ ബാക്കി നിര്‍ത്തി, സ്ലിപ്പില്‍ സാജിദിനെ കുടുക്കി ലിയോണ്‍ മറ്റൊരു വിക്കറ്റ് കൂടി വീഴ്ത്തി പാക്കിസ്ഥാന്‍ ആരാധകരുടെ ഹ്യദയമിടുപ്പ് കൂട്ടി. എന്നാല്‍ 19 ബോളുകള്‍ ബാക്കിനില്‍ക്കെ കവറില്‍ ഉസ്മാന്‍ ഖവാജ റിസ്വാന്റെ ക്യാച്ച് വിട്ടത് – വിധി പാകിസ്താനൊപ്പമെന്ന് ആരാധകരെ കൊണ്ട് പറയിപ്പിച്ചു.

8 ബോളുകള്‍ ശേഷിക്കെ, 99 റണ്‍സെടുത്ത് റിസ്വാന്‍ പാകിസ്ഥാന്‍ ആരാധകരുടെ ഹ്യദയമിടുപ്പ് കൂടിയെങ്കിലും അടുത്ത ബോളില്‍ ആവേശകരമായി അവസാനിക്കുന്ന മല്‍സരത്തില്‍ റിസ്വാന്‍ തന്റെ സെഞ്ച്വറി രേഖപ്പെടുത്തി. തുടര്‍ന്ന് റിസ്വാന്‍, അവസാന ഓവറിലെ ആദ്യ നാല് പന്തുകള്‍ പ്രതിരോധിച്ചു, വിജയം അസാധ്യമായി എന്ന സന്ദേശം ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് കൈമാറി.

തന്റെ ടീമിന്റെ ആദ്യ ഇന്നിംഗ്സ് മൂന്നാം ദിവസത്തിലേക്ക് നീട്ടുകയും ഫോള്ളോ ഓണ്‍ ചെയ്യിക്കാതെ 35 മിനിറ്റ് ബാറ്റ് ചെയ്ത കമ്മിന്‍സിന്റെ തന്ത്രങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ചാവിഷയമാണ്. എങ്കിലും ഓസ്ട്രേലിയുടെ അവസാന ദിവസം ഭാഗ്യം ഇല്ലാത്തതായിരുന്നു.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7