എല്ലാവരും വിശ്രമിക്കാൻ ആലോചിക്കുന്ന പ്രായത്തിൽ അയാൾ ടീമിന്റെ പ്രധാന ഫിനിഷറാകുന്നു, ഇതൊക്കെ കാർത്തിക്കിന് മാത്രമേ സാധിക്കൂ; വെളിപ്പെടുത്തലുമായി ആശിഷ് നെഹ്റ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ ദിനേഷ് കാർത്തിക്കിന്റെ തകർപ്പൻ പ്രകടനം കാണുമ്പോൾ ഇന്ത്യൻ ടീം മാനേജ്മെന്റിനും ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകർക്കും ഒരുപാട് സന്തോഷം തോന്നുന്നു എന്നും പറയുകയാണ് ആശിഷ് നെഹ്റ. ഈ സീസൺ ഐ.പി.എലിൽ നടത്തിയ മികച്ച പ്രകടനം വഴിയാണ് ഒരുപാട് വർഷത്തെ ഇടവേളക്ക് ശേഷം താരം ടീമിൽ മടങ്ങിയെത്തിയത്. സീസണിലുടനീളം ബാംഗ്ലൂർ ബാറ്റിങ്ങിന്റെ നട്ടെല്ലായിരുന്ന താരം ഇന്നലെ ഇന്ത്യൻ ബാറ്റിംഗിന്റെയും രക്ഷകനായി.

ഏകദേശം മൂന്ന് വർഷത്തിന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത് ദിനേശ് കാർത്തിക്കിന് എത്ര മാത്രം വെല്ലുവിളിനിറഞ്ഞതായിരുന്നു എന്നും അതിനെ അദ്ദേഹം അതിജീവിച്ച രീതിയെ പ്രശംസിക്കുന്നു എന്നും നെഹ്റ പറഞ്ഞു. തന്റെ തകർപ്പൻ അർധസെഞ്ചുറിയിലൂടെ, ഈ ഫോർമാറ്റിൽ ലോകകപ്പിൽ ഉൾപ്പടെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ താരത്തിന് സാധിക്കും എന്നും നെഹ്‌റ കൂട്ടിച്ചേർത്തു.

“ഒരു സീനിയർ കളിക്കാരന് ഇത്തരമൊരു തിരിച്ചുവരവ് ഒരിക്കലും എളുപ്പമല്ല. പരമ്പരയിൽ അദ്ദേഹം നന്നായി തുടങ്ങിയിരുന്നു. പക്ഷെ ഒരു വലിയ സ്കോർ അയാൾക്ക് അത്യാവശ്യമായിരുന്നു. ആറാം നമ്പറിൽ ഇറങ്ങി മികച്ച ഒരു അർദ്ധ സെഞ്ചുറിയാണ് താരം നേടിയത്. ഒരു ഫിനിഷർ എന്ന നിലയിൽ എങ്ങനെ റൺസ് നേടാമെന്ന് മാത്രമല്ല, എന്നാൽ ആവശ്യമുള്ളപ്പോൾ കപ്പൽ മുങ്ങാതെ കാക്കാനും അയാൾക്കറിയാം. അദ്ദേഹത്തിന്റെ പ്രകടനത്തിൽ ടീം മാനേജ്‌മെന്റ് വളരെ സന്തുഷ്ടരായിരിക്കും.”

അതേ വീഡിയോയിൽ, കാർത്തിക്കിന്റെ പ്രശസ്തി ദക്ഷിണാഫ്രിക്കയെ കളിക്കിടെ പിഴവുകൾ വരുത്താൻ പ്രേരിപ്പിച്ചുവെന്ന് പാർഥിവ് പട്ടേൽ പറഞ്ഞു.

“ദിനേശ് കാർത്തിക് ബാറ്റ് ചെയ്യുമ്പോൾ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് മികച്ചതായിരുന്നില്ല. എന്നാൽ അദ്ദേഹത്തെപ്പോലുള്ള ഒരു കളിക്കാരന്റെ പ്രശസ്തി അത്തരം പിഴവുകൾ വരുത്താൻ എതിരാളികളെ പ്രേരിപ്പിക്കുന്നു. ബൗളറേക്കാൾ കൂടുതൽ അവൻ ഫീൽഡ് അനുസരിച്ചാണ് കളിക്കുന്നത്. സ്ക്വയർ ലെഗും ഫൈൻ-ലെഗും സർക്കിളിൽ ആയിരുന്നപ്പോൾ, തുടക്കം മുതൽ തന്നെ അവയ്‌ക്ക് മുകളിലൂടെ കളിക്കാൻ അയാൾ ശ്രമിക്കുക ആയിരുന്നു.”

എന്തായാലും ലോകകപ്പിൽ താരമായിരിക്കും, ഇന്ത്യയുടെ ഫിനിഷർ എന്നുറപ്പിക്കാം.